ETV Bharat / sitara

'കഥ പറയണ്, കഥ പറയണ്'; സാറാസിലെ ഒരു ഗാനം കൂടി പുറത്ത്

അന്ന ബെൻ നായികയാകുന്ന ചിത്രം ജൂലൈ അഞ്ചിന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും

saras movie new song released  കഥ പറയണ്  സാറാസിലെ പുതിയ ഗാനം പുറത്തിറങ്ങി  അന്ന ബെൻ  ജൂഡ് ആന്‍റണി ജോസഫ്  saras  ടൊവിനോ തോമസ്  ഷാൻ റഹ്മാൻ
'കഥ പറയണ്, കഥ പറയണ്'; സാറാസിലെ പുതിയ ഗാനം പുറത്തിറങ്ങി
author img

By

Published : Jul 3, 2021, 7:43 PM IST

അന്ന ബെൻ നായികയാകുന്ന ജൂഡ് ആന്‍റണി ജോസഫ് ചിത്രം സാറാസിലെ ഒരു ഗാനം പുറത്ത്. ടൊവിനോ തോമസ് ആണ് ഗാനം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'കഥ പറയണ്' എന്ന് തുടങ്ങുന്ന ഗാനം ഷാൻ റഹ്മാനാണ് ആലപിച്ചിരിക്കുന്നത്.

സിനിമ എന്ന മോഹവുമായി ജീവിക്കുന്ന സാറ എന്ന കഥാപാത്രത്തെയാണ് അന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. സാറ കഥപറയാന്‍ പല നിർമാതാക്കളെയും സമീപിക്കുന്നതാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

സണ്ണി വെയ്‌ന്‍ നായകനാകുന്ന ചിത്രത്തിൽ അന്ന ബെന്നിന്‍റെ അച്ഛന്‍ പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ, അജു വർഗീസ്, മല്ലിക സുകുമാരൻ, വിജയകുമാർ, ധന്യ വർമ, പ്രശാന്ത് നായർ, വൃദ്ധി വിശാൽ തുടങ്ങിയ താരങ്ങളും സിനിമയിൽ അണിനിരക്കുന്നു.

അക്ഷയ് ഹരീഷ് ആണ് തിരക്കഥാകൃത്ത്. നിമിഷ് രവി ഛായാഗ്രഹണവും റിയാസ് കെ. ഖാദർ എഡിറ്റിങ്ങും നിർവഹിക്കുന്നു. പാട്ടുകളുടെ ഈണവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് പാടിയ ഗാനവും സാറാസിലുണ്ട്.

AlsoRead:വിശ്വചലച്ചിത്രകാരന് ആശംസകളുമായി കേരളം

കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം, മഹാമാരിക്കെതിരെയുള്ള സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് സിനിമ ചിത്രീകരിച്ചത്. കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളിലായി ഇരുന്നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയായിരുന്നു ചിത്രീകരണം. ജൂലൈ അഞ്ചിന് ചിത്രം ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.