സ്വാമി അയ്യപ്പൻ സിനിമയാക്കാൻ സന്തോഷ് ശിവന്‍ - സന്തോഷ് ശിവൻ
താരനിർണയം പുരോഗമിക്കുകയാണെന്നും ഈ വർഷം അവസാനം ചിത്രീകരണം തുടങ്ങുമെന്നും സന്തോഷ് ശിവനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
സ്വാമി അയ്യപ്പൻ സിനിമയാക്കാൻ സന്തോഷ് ശിവനും
താരനിർണയം പുരോഗമിക്കുകയാണെന്നും ഈ വർഷം അവസാനം ചിത്രീകരണം തുടങ്ങുമെന്നും സന്തോഷ് ശിവനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍’ അയ്യപ്പന്‍’ എന്ന ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാർത്തയ്ക്ക് പുറമെ സന്തോഷ് ശിവനും സ്വാമി അയ്യപ്പന്റെ കഥയുമായി എത്തുകയാണ്. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും റീമേക്കുകൾ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അനുഷ്ക ഷെട്ടി, എ ആർ റഹ്മാൻ തുടങ്ങിയവർ ചിത്രത്തിന് വേണ്ടി പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.
“മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. നവാഗതനായ പ്രശാന്ത് ആണ് തിരക്കഥ ഒരുക്കുന്നത്. ഏറെ നാളായി ഒന്നിച്ചൊരു സിനിമ എന്നതിനെ കുറിച്ച് ഞാനും സന്തോഷും സംസാരിക്കുന്നു. സ്വാമി അയ്യപ്പനെ കുറിച്ചുള്ള ചിത്രം മറ്റൊരു ആംഗിളിൽ പറയാനാണ് ശ്രമം” ഗോകുലം ഗോപാലൻ പറയുന്നു. ആഗസ്ത് അവസാനമോ സെപ്തംബർ ആദ്യമോ ആയിട്ടാവും ചിത്രീകരണം ആരംഭിക്കുക എന്നും ഗോകുലം ഗോപാലൻ വ്യക്തമാക്കുന്നു.
മഞ്ജുവാര്യരും കാളിദാസ് ജയറാമും പ്രധാനവേഷങ്ങളിലെത്തുന്ന ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് സന്തോഷ് ശിവൻ ഇപ്പോൾ. ‘ഉറുമി’യ്ക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ ആയിരുന്നു സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിച്ച് അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. എ.ആർ മുരുഗദാസിന്റെ പുതിയ ചിത്രത്തിലൂടെ 27 വർഷങ്ങൾക്ക് ശേഷം രജിനീകാന്തിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് സന്തോഷ് ശിവൻ. 1991 ൽ മണിരത്നം ചിത്രം ‘ദളപതി’യിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്.
Conclusion: