പ്രസവ കാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വേദനയുള്ള സമയമാണെന്ന് പറഞ്ഞ് പേടിച്ചിരുന്ന തലമുറയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ പ്രസവകാലം ഏറ്റവുമധികം ആഘോഷമാക്കി കൊണ്ടിരിക്കുന്നവരാണ് ഏറ്റവും കൂടുതല്‍. അക്കൂട്ടത്തില്‍ സിനിമാ താരങ്ങളുമുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ താരം സമീറ റെഡ്ഡി. താരത്തിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ ഗര്‍ഭകാലത്തിന്റെ ഒന്‍പതാം മാസം താരം പങ്കുവച്ച അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. നിറവയറുമായി ബിക്കിനിയിലുള്ള താരത്തിന്റെ അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോള്‍ വലിയ ചര്‍ച്ചയാവുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
"എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണിച്ച, ഭയന്ന, ഉത്തേജിപ്പിക്കുന്ന സമയം. അതേപോലെ ഏറ്റവും മനോഹരവുമായ സമയം. ഇത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റീവിറ്റി പ്രതിധ്വനിക്കുമെന്ന്... കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്.. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തെയും നമ്മള് നമ്മളെത്തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം". ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സമീറ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ആദ്യ പ്രസവത്തെ കുറിച്ചും രണ്ടാമത്തെ പ്രസവത്തെ കുറിച്ചുമെല്ലാം പറഞ്ഞ് സമീറ റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 2014-ലാണ് സമീറയും വ്യവസായിയായ അക്ഷയും വിവാഹിതരാവുന്നത്. 2015 ലാണ് ഇരുവര്‍ക്കും ആദ്യ മകന് ജനിച്ചത്.
- " class="align-text-top noRightClick twitterSection" data="
">