ETV Bharat / sitara

സല്‍മാൻ ഖാന് ബിഷ്ണോയ് സമുദായത്തില്‍ നിന്നും വധഭീഷണി - salman khan dee hunt case

സംഭവത്തെ തുടർന്ന് സൽമാൻ ഖാന് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ജോധ്പൂർ പൊലിസ് അറിയിച്ചു.

സല്‍മാൻ
author img

By

Published : Sep 25, 2019, 10:58 AM IST

ബോളിവുഡ് താരം സൽമാൻ ഖാന് ബിഷ്ണോയ് സമുദായത്തിന്‍റെ പേരിൽ വധഭീഷണി. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ഭീഷണി. ഗാരി ഷൂട്ടർ എന്നയാളാണ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വധഭീഷണി പോസ്റ്റ് ചെയ്തത്.

ഇന്ത്യൻ നിയമത്തിൽ നിന്ന് രക്ഷപ്പെട്ടാലും ബിഷ്ണോയ് നിയമത്തിൽ നിന്ന് സൽമാൻ ഖാൻ രക്ഷപ്പെടില്ലെന്ന് ഭീഷണിയിൽ പറയുന്നു. കൃഷ്ണമൃഗത്തെ ദൈവമായി കാണുകയും മൃഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന വിഭാഗമാണ് ബിഷ്ണോയ്. സംഭവത്തെ തുടർന്ന് സൽമാൻ ഖാന് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ജോധ്പൂർ പൊലീസ് അറിയിച്ചു. 1998 സെപ്റ്റംബർ 26,28 തിയ്യതികളിലാണ് സൽമാൻ ഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നത്. കേസിൽ 2007ൽ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സൽമാൻ ഒരാഴ്ച്ചക്ക് ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.