- " class="align-text-top noRightClick twitterSection" data="">
'പോക്കിരിരാജയിൽ കണ്ട മമ്മൂട്ടിയല്ല മധുരരാജയിൽ'; ചിത്രം സൂപ്പർഹിറ്റെന്ന് സലീം കുമാർ - മമ്മൂട്ടി
'മലയാള സിനിമ ഇത് വരെ കാണാത്ത വമ്പന്‍ ഗ്രാഫിക്സ് വിസ്മയമാണ് ചിത്രത്തില്‍ ഒരുങ്ങുന്നത്. ചിത്രം സൂപ്പര്‍ഹിറ്റാവും.' സലിം കുമാര്‍ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
'പോക്കിരിരാജയിൽ കണ്ട മമ്മൂട്ടിയല്ല മധുരരാജയിൽ'; ചിത്രം സൂപ്പർഹിറ്റെന്ന് സലീം കുമാർ
മമ്മൂട്ടി ചിത്രം 'മധുരരാജ' സൂപ്പർഹിറ്റാകുമെന്ന് നടൻ സലീം കുമാർ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയോടനുബന്ധിച്ച് നടന്ന റോഡ് ഷോയിലാണ് താരം ഇക്കാര്യം പറഞ്ഞത്. പോക്കിരിരാജയില്‍ കണ്ട മമ്മൂട്ടിയെ ആയിരിക്കില്ല മധുരരാജയില്‍ പ്രേക്ഷകർ കാണാന്‍ പോകുന്നതെന്നും സലീം കുമാർ വ്യക്തമാക്കി.
'മലയാള സിനിമ ഇത് വരെ കാണാത്ത വമ്പന്‍ ഗ്രാഫിക്സ് വിസ്മയമാണ് ചിത്രത്തില്‍ ഒരുങ്ങുന്നത്. പോക്കിരിരാജയില്‍ കണ്ട മമ്മൂട്ടിയെ ആയിരിക്കില്ല മധുരരാജയില്‍ നിങ്ങൾ കാണാന്‍ പോകുന്നത്. ചിത്രം സൂപ്പര്‍ഹിറ്റാവും.' സലിം കുമാര്‍ പറഞ്ഞു. ആദ്യഭാഗമായ പോക്കിരിരാജയിലെ മനോഹരന്‍ മംഗളോദയം എന്ന കഥാപാത്രമായാണ് സലിം കുമാർ മധുരരാജയിലും എത്തുന്നത്.
പ്രഖ്യാപിച്ചതു മുതൽ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് മധുരരാജയുടെ വരവിനായി കാത്തിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ നെടുമുടി വേണു, വിജയരാഘവൻ, അജു വർഗീസ്, അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാർ, നരേയ്ൻ, രമേഷ് പിഷാരടി, കലാഭവൻ ഷാജോണ്‍, നോബി, സന്തോഷ് കീഴാറ്റൂർ, അന്ന രാജൻ, തെസ്നി ഖാൻ, പ്രിയങ്ക, തമിഴ് താരങ്ങളായ ജയ്, ജഗപതി ബാബു തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.
വിഷു റിലീസായി ഏപ്രിൽ 12ന് തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ് ചിത്രം. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും പൊടിപൊടിക്കുകയാണ്.
Conclusion: