റിലീസ് ചെയ്തത് മുതൽ ഇന്ത്യയൊട്ടാകെ തരംഗമായ ഗാനമാണ് 'മാരി 2' എന്ന ചിത്രത്തിലെ റൗഡി ബേബി. തെന്നിന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട പാട്ടെന്ന റെക്കോര്‍ഡും ഗാനം ഈയിടെ സ്വന്തമാക്കിയിരുന്നു. സായ് പല്ലവിയുടെയും ധനുഷിൻ്റെയും നൃത്തരംഗങ്ങളുമായി എത്തിയ ഗാനം കീഴടക്കിയത് ഇരുപത് കോടി ഹൃദയങ്ങളാണ്.
- " class="align-text-top noRightClick twitterSection" data="">
ഫാസ്റ്റ് നമ്പർ ഡാന്‍സായ റൗഡി ബേബിക്ക് കൊറിയോഗ്രഫി ചെയ്തത് പ്രഭുദേവയാണ്. ഡാന്‍സ് ചെയ്ത് തകര്‍ക്കുന്ന ധനുഷിനൊപ്പം മിന്നുന്ന പ്രകടനവുമായി സായി പല്ലവി എത്തിയപ്പോള്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാവുകയായിരുന്നു. ധനുഷ് തന്നെയാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ധനുഷും ധീയും ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം നല്‍കിയത് യുവന്‍ ശങ്കര്‍ രാജയാണ്.
ബാലാജി മോഹൻ്റെ സംവിധാനത്തിലൊരുങ്ങിയ മാരി 2വിൽ സായ് പല്ലവിയെയും ധനുഷിനെയും കൂടാതെ വരലക്ഷ്മി ശരത്കുമാർ, ടൊവീനോ തോമസ് എന്നിവരും പ്രധാന വേഷത്തിലുണ്ട്. ധനുഷിൻ്റെ വണ്ടർബാർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.