ട്വൈലൈറ്റ് താരം റോബർട്ട് പാറ്റിൻസൺ പുതിയ ബാറ്റ്മാനാകുമെന്ന് റിപ്പോർട്ടുകൾ. മാറ്റ് റീവിസ് സംവിധാനം ചെയ്ത് ജൂണ്‍ 25, 2021 ല്‍ പുറത്തിറങ്ങുന്ന ദ ബാറ്റ്മാന്‍ എന്ന ചിത്രത്തിലാണ് പാറ്റിന്‍സണ്‍ ബാറ്റ്മാനായി എത്തുന്നത് എന്നാണ് സൂചന.
ബെൻ അഫ്ലെക് നായകനായ ബാറ്റമാൻ v സൂപ്പർമാൻ, ജസ്റ്റിസ് ലീഗ് എന്നീ ചിത്രങ്ങൾ പരാജയപ്പെട്ടതോടെയാണ് പുതിയ ബാറ്റ്മാനായി അന്വേഷണം ആരംഭിച്ചത്. പാറ്റിന്‍സണിനെ ബാറ്റ്മാന്‍ ആക്കാനുള്ള തീരുമാനം സിനിമയുടെ നിര്‍മ്മാതാക്കള്‍ വാര്‍ണര്‍ ബ്രദേഴ്സും, ബാറ്റ്മാന്‍ ക്രിയേറ്റര്‍മാരായ ഡിസി കോമിക്സും പരിഗണിച്ച് വരുകയാണെന്നാണ് റിപ്പോര്‍ട്ട്. വാർത്ത ഔഗ്യോഗികമായി സ്ഥിരീകരിച്ചാല്‍ ബാറ്റ്മാൻ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാവും റോബർട്ട് പാറ്റിൻസൺ.
19ാം വയസ്സില്‍ ഹാരി പോർട്ടർ എന്ന ചിത്രത്തിലൂടെയാണ് ഇംഗ്ലണ്ടുകാരനായ റോബർട്ട് പാറ്റിൻസൺ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചത്. ട്വൈലൈറ്റ് സീരീസിലൂടെ നിരവധി ആരാധകരെയും സൃഷ്ടിച്ചു.