മാസ് എൻട്രിയുമായി രവി തേജ എത്തുന്നു. വി. ഐ. ആനന്ദിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന തെലുങ്ക് ചിത്രം 'ഡിസ്‌കോ രാജ' യുടെ ടീസർ പുറത്തിറങ്ങി.
- " class="align-text-top noRightClick twitterSection" data="">
രവി തേജക്കൊപ്പം തമിഴ് താരം ബോബി സിൻഹയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നഭ നടേഷ്, പായല്‍ രാജ് പുത്, സത്യ, തന്യ ഹോപ് തുടങ്ങിയവരാണ് ഡിസ്‌കോ രാജയിലെ മറ്റ് താരങ്ങൾ.
എസ്‌ആര്‍ടി എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറിൽ രജനി തല്ലുരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥയും തിരക്കഥയും ഒരുക്കുന്നത് സംവിധായകൻ വി. ഐ. ആനന്ദ് തന്നെയാണ്. എസ്എസ് തമാൻ ഡിസ്‌കോ രാജയുടെ സംഗീതം ഒരുക്കിയിരിക്കുന്നു. നവീൻ നൂലിയാണ് ആക്ഷൻ ചിത്രത്തിന്‍റെ എഡിറ്റിങ്.