സിനിമ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ട് (44) അന്തരിച്ചു. ചൊവ്വാഴ്ച വെളുപ്പിന് രണ്ട് മണിക്ക് കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. 20 വര്‍ഷമായി സിനിമ മേഖലയില്‍ സജീവസാന്നിധ്യമായിരുന്നു.
ആത്മകഥ, ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. പരുന്ത്, കഥപറയുമ്പോള്‍ തുടങ്ങി ഏഴോളം ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കൺട്രോളറായി പ്രവര്‍ത്തിച്ചു. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന മേരാ നാം ഷാജി ഉള്‍പ്പെടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: ഐഷ. മക്കള്‍: ദിയ ഖുല്‍ബാന്‍, ദയാല്‍ ഖുല്‍ബാന്‍. ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.