ETV Bharat / sitara

'കേരളക്കാരനാണ്.. സൂപ്പര്‍സ്‌റ്റാറാണ്.. മമ്മൂട്ടി എന്നാണ് പേര്... ഇതൊരു നിർമാതാവിന്‍റെ വാക്കുകളാണ് - facebook post

'മുതല്‍ മന്നന്‍' എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു നിര്‍മ്മാതാവിന്‍റെ പരാമര്‍ശം. തമിഴ്‌നാട്ടിലെ സൂപ്പര്‍ താരങ്ങളുടെ പെരുമാറ്റത്തെ വിമര്‍ശിച്ചും മമ്മൂട്ടിയെ പുകഴ്‌ത്തിയുമാണ് നിര്‍മ്മാതാവ് രംഗത്തെത്തിയിരിക്കുന്നത്.

ent  Producer K Rajan praises Mammootty  Producer K Rajan  Mammootty  praise  Superstar  megastar  movie  movie news  celebrity  celebrity news  latest  latest news  entertainment  entertainment news  trending  producer  facebook  Zeenath  facebook post  ETV
'കേരളക്കാരനാണ്.. സൂപ്പര്‍സ്‌റ്റാറാണ്.. മമ്മൂട്ടി എന്നാണ് പേര്... എനിക്ക് തൊഴണം..' മമ്മൂട്ടിയെ പ്രശംസിച്ച് നിര്‍മ്മാതാവ്
author img

By

Published : Nov 3, 2021, 7:58 PM IST

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയെ പ്രശംസിച്ച് മുതിര്‍ന്ന നിര്‍മ്മതാവ് കെ.രാജന്‍. തമിഴ്‌നാട്ടിലെ സൂപ്പര്‍ താരങ്ങളുടെ പെരുമാറ്റത്തെ വിമര്‍ശിച്ചും മമ്മൂട്ടിയെ പുകഴ്‌ത്തിയുമാണ് നിര്‍മ്മാതാവ് രംഗത്തെത്തിയിരിക്കുന്നത്. നടി സീനത്ത് ആണ് മമ്മൂട്ടിയെ കുറിച്ചുള്ള നിര്‍മ്മാതാവിന്‍റെ വീഡിയോ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മമ്മൂട്ടി എന്ന പേരില്‍ ഒരാളുണ്ടെന്നും അയാള്‍ സൂപ്പര്‍സ്‌റ്റാറും കേരളക്കാരനുമാണെന്നും അദ്ദേഹത്തെ തൊഴണം എന്നുമാണ് നിര്‍മ്മാതാവ് പറയുന്നത്. സിനിമയുടെ ചിത്രീകരണം തമിഴ്‌നാട്ടിലാണെങ്കില്‍ പോലും മമ്മൂട്ടി സ്വന്തം കാരവാനില്‍ വരുമെന്നും, നിര്‍മ്മാതാവിനെ ബുദ്ധിമുട്ടിക്കില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

  • " class="align-text-top noRightClick twitterSection" data="">

'മുതല്‍ മന്നന്‍' എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. 'മേക്കപ്പ് ചെയ്യാനുള്ള ആളെ ബോംബെയില്‍ നിന്ന് കൊണ്ട് വരണം. ഞങ്ങള്‍ നിര്‍മ്മാതാക്കള്‍ എന്തു ചെയ്യും. ഞങ്ങള്‍ തെരുവിലാകുന്ന അവസ്ഥയാണ്.

ആര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പടം എടുക്കേണ്ടത്. ഒരു സിനിമ ചെയ്‌താല്‍ 10 ശതമാനമെങ്കിലും ലാഭം കിട്ടണം. മുടക്ക് മുതലെങ്കിലും തിരിച്ച് കിട്ടേണ്ടേ.. അങ്ങനെ ആയാല്‍ മാത്രമെ സിനിമ എടുക്കാന്‍ സാധിക്കൂ.. നഷ്‌ടമില്ലെങ്കില്‍ ആ നിര്‍മ്മാതാവ് വീണ്ടും പടമെടുക്കും. നൂറ് പേര്‍ക്ക് ജോലി കിട്ടും.

താരങ്ങള്‍ക്ക് ജോലി കിട്ടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. തൊഴിലാളികള്‍ക്ക് ജോലി കിട്ടണം. അതാണ് പ്രധാനം. ഇപ്പോള്‍ കാരവാന്‍ ഇല്ലാതെ പലര്‍ക്കും പറ്റില്ല. ഞാന്‍ എല്ലാവരെയും പറയുന്നില്ല. രജനി സാറൊക്കെ ഷൂട്ട് കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും. ചിലര്‍ക്ക് ഫോണില്‍ സംസാരിക്കാന്‍ തന്നെ മണിക്കൂറുകള്‍ വേണം.

ഇതൊക്കെ കാണുമ്പോഴാണ് ഒരാളെ തൊഴാന്‍ തോന്നുന്നത്. അയാള്‍ ഇവിടുത്ത് കാരനല്ല. കേരളക്കാരനാണ്. മമ്മൂട്ടിയെന്ന പേരില്‍ ഒരാളുണ്ട്. സൂപ്പര്‍ സ്‌റ്റാറാണ്. അദ്ദേഹം സ്വന്തം കാരവാനില്‍ വരും. തമിഴ്‌നാട്ടിലാണ് ഷൂട്ടിംഗ് എങ്കിലും അതില്‍ തന്നെ വരും.

ഡ്രൈവറുടെ ബാറ്റ, ഡീസല്‍ എല്ലാം അദ്ദേഹം തന്നെ എടുക്കും. അത് നിര്‍മ്മാതാവിന്‍റെ തലയില്‍ കൊണ്ടുവെക്കില്ല. ഇങ്ങനെ ഒരാളെ കയ്യെടുത്ത് തൊഴണോ വേണ്ടയോ...' -കെ.രാജന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.