യുവനടന്‍ ഷെയ്ന്‍ നിഗത്തിന് എതിരേ വധഭീഷണി മുഴക്കിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ്. കഴിഞ്ഞ ആറ് ദിവസമായി താന്‍ പനിപിടിച്ച് കിടപ്പിലായിരുന്നെന്നും കേള്‍ക്കുന്നതൊന്നും സത്യമല്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ജോബി ജോര്‍ജ് പ്രതികരിച്ചു.
സത്യം തന്നോടൊപ്പമാണെന്നും താന്‍ കൂടി അംഗമായ അസോസിയേഷന്‍ തീരുമാനം പറയുന്നതുവരെ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'സ്‌നേഹിതരെ കഴിഞ്ഞ ആറ് ദിവസമായി പനി പിടിച്ച് കിടപ്പിലായിരുന്നു. ഇന്നാണ് ഒന്ന് പുറത്തിറങ്ങിയത്. നിങ്ങള്‍ കേള്‍ക്കുന്നത് ഒന്നും ശരിയല്ല എന്ന് മാത്രം ഇപ്പോള്‍ പറയുന്നു.ഞാന്‍ അംഗമായ അസോസിയേഷന്‍ നാളെ ഒരു തീരുമാനം പറയുന്നത് വരെ ഒന്നും പറയില്ല. സത്യം എന്നോടൊപ്പം', ജോബി കുറിച്ചു. എന്നാല്‍ ജോബിയുടെ പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
വെയില്‍ എന്ന ചിത്രത്തിന്‍റെ നിര്‍മാതാവായ ജോബി ജോര്‍ജ് തനിക്കെതിരേ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് ഇന്നലെയാണ് ഷെയ്ന്‍ ഫേസ്ബുക്ക് ലൈവില്‍ വന്നത്. പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചെയ്ഞ്ചിന്‍റെ പേരിലാണ് നിര്‍മാതാവ് തന്നെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് ഷെയ്ന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് താരസംഘടനയായ അമ്മക്ക് ഷെയ്ൻ പരാതി നല്‍കി. പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് താരത്തിന്‍റെ തീരുമാനം.