പ്രിയങ്ക ചോപ്ര മൂന്ന് വർഷങ്ങൾക്ക് ശേഷം ബോളിവുഡിലേക്ക് തിരിച്ചുവരുന്ന ചിത്രം ‘ദ് സ്കൈ ഈസ് പിങ്കിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഷൊനാലി ബോസ് സംവിധാനം ചെയ്ത സിനിമയിൽ ഫർഹാൻ അക്തർ, സൈറ വസീം, രാജ്ശ്രീ ദേശ്പാണ്ഡെ, രോഹിത് സരഫ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പതിമൂന്നാം വയസിൽ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് രോഗം നിർണയിക്കപ്പെട്ടിട്ടും ജീവിതത്തിൽ മുന്നേറി മോട്ടിവേഷണൽ സ്പീക്കറായി മാറിയ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ‘ദ സ്കൈ ഈസ് പിങ്ക്’. ഐഷ ചൗധരിയുടെ മാതാപിതാക്കളുടെ വേഷത്തിലാണ് ഫർഹാനും പ്രിയങ്കയും ചിത്രത്തില്‍ എത്തുന്നത്. ഐഷ ചൗധരിയായി ദംഗൽ ഫെയിം സൈറ വസീം അഭിനയിക്കുന്നു. അഭിനയത്തോട് വിടപറയൽ പ്രഖ്യാപിച്ച സൈറയുടെ അവസാന ചിത്രം കൂടിയാണ് 'ദ് സ്കൈ ഈസ് പിങ്ക്'.
- " class="align-text-top noRightClick twitterSection" data="">
ആർഎസ്‌വിപി മൂവീസ്, റോയ് കപൂർ ഫിലിംസ്, പർപ്പിൾ പെബിൾ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ സിദ്ധാർത്ഥ് റോയ് കപൂർ, റോണി സ്ക്രൂവാല, പ്രിയങ്ക ചോപ്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.സെപ്റ്റംബർ 5ന് ആരംഭിച്ച ടൊറന്‍റൊ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചിത്രം തിരഞ്ഞെടുത്തിരുന്നു. ചിത്രത്തിന്‍റെ വേൾഡ് പ്രീമിയർ സെപ്റ്റംബർ 13ന് മേളയില്‍ നടക്കും. ഒക്ടോബർ 11നാണ് ചിത്രം ഇന്ത്യയില്‍ പ്രദർശനത്തിനെത്തുന്നത്.