അച്ഛന്‍ അശോക് ചോപ്രയുടെ പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ കുറിപ്പ് പങ്കുവച്ച് നടി പ്രിയങ്ക ചോപ്ര. ആറ് വര്‍ഷം മുന്‍പ് 2013ലാണ് പ്രിയങ്കയുടെ അച്ഛന്‍ മരിച്ചത്. അച്ഛന്‍ ഒപ്പമുണ്ടായിരുന്ന കാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടുള്ളതാണ് താരത്തിന്‍റെ കുറിപ്പ്.
എല്ലാ വര്‍ഷവും ഈ ദിവസം അനിയന്‍ സിദ്ദാര്‍ത്ഥും താനും അച്ഛനെ വിസ്മയിപ്പിക്കാനുള്ള വഴികള്‍ തേടുമായിരുന്നെന്ന് പ്രിയങ്ക ഓര്‍മിക്കുന്നു. പക്ഷെ ഒരിക്കലും ഞങ്ങള്‍ക്ക് അതിന് സാധിച്ചിട്ടില്ല. എല്ലാം അച്ഛന്‍ കണ്ടുപിടിക്കുമായിരുന്നു. ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അച്ഛന്‍റെ പിന്തുണയെക്കുറിച്ച് ഓര്‍ക്കാറുണ്ട്...ഞാന്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും അച്ഛന്‍റെ ഉറപ്പ് ചോദിക്കാറുണ്ട്', പോസ്റ്റില്‍ പ്രിയങ്ക കുറിച്ചു. അച്ഛന്‍റെ അനുഗ്രഹങ്ങള്‍ക്ക് എന്നും നന്ദിയുണ്ടെന്നും എല്ലാ ദിവസവും അച്ഛന്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നെന്നും പ്രിയങ്ക കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
അച്ഛന്‍റെ ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു പ്രിയങ്കയുടെ കുറിപ്പ്. ചിത്രത്തിന്‍റെ പശ്ചാതലത്തില്‍ അച്ഛന്‍റെ ഏറ്റവും ഇഷ്ടപ്പെട്ടതും അമ്മയ്ക്കായി പാടി നല്‍കിയിരുന്നതുമായ ഗാനവും ചേര്‍ത്തിട്ടുണ്ട്.