ETV Bharat / sitara

പൃഥ്വിക്കും സുപ്രിയക്കും ഇന്ന് എട്ടാം വിവാഹ വാർഷികം; ആശംസകൾ നേർന്ന് ആരാധക ലോകം - പൃഥ്വിരാജ്

തന്‍റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫറിന്‍റെ’ വിജയത്തിന് ശേഷം ഇപ്പോള്‍ വിദേശത്ത് അവധിക്കാലം ആസ്വദിക്കുകയാണ് ദമ്പതികൾ.

പൃഥ്വിക്കും സുപ്രിയക്കും ഇന്ന് എട്ടാം വിവാഹ വാർഷികം; ആശംസകൾ നേർന്ന് ആരാധക ലോകം
author img

By

Published : Apr 25, 2019, 3:07 PM IST

മലയാള സിനിമയിലെ 'ഐഡിയല്‍ കപ്പിൾ' ആണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഇരുവരുടെയും എട്ടാം വിവാഹ വാർഷികമാണ് ഇന്ന്. രാവിലെ മുതല്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പൃഥ്വിയുടെ ആരാധകർ വിവാഹ വാർഷികാശംസകൾ അറിയിച്ചെത്തി.

2011 എപ്രില്‍ 25 നായിരുന്നു മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിക്കുന്നത്. പാലക്കാട് എലപ്പുള്ളി സ്വദേശിയായ വിജയ് കെ മേനോന്‍റെയും പത്മാ മേനോന്‍റെയും മകളാണ് സുപ്രിയ. 2014ന് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. പൃഥ്വിരാജിന്‍റെ സിനിമാ ജീവിതത്തിന്‍റെ വിജയങ്ങള്‍ക്ക് പിന്നില്‍ എന്നും സുപ്രിയയുമുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പരസ്പരം നല്‍കുന്ന കമന്‍റുകളും മറ്റും സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറാറുണ്ട്.

പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ നിർമ്മാണ പങ്കാളി കൂടിയാണ് സുപ്രിയയിപ്പോൾ. അന്താരാഷ്ട്ര സിനിമാ നിര്‍മ്മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സുമൊത്ത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ആദ്യ ചിത്രമാണ് '9'. പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫര്‍’ ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം 200 കോടി ക്ലബിലും ഇടം നേടിയിരുന്നു.

Intro:Body:

പൃഥ്വിക്കും സുപ്രിയക്കും ഇന്ന് എട്ടാം വിവാഹ വാർഷികം; ആശംസകൾ നേർന്ന് ആരാധക ലോകം

തന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫറിന്റെ’ വിജയത്തിന് ശേഷം ഇപ്പോള്‍ വിദേശത്ത് അവധിക്കാലം ആസ്വദിക്കുകയാണ് ദമ്പതികൾ.

മലയാള സിനിമയിലെ ഐഡിയല്‍ കപ്പിൾ ആണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഇരുവരുടെയും എട്ടാം വിവാഹ വാർഷികമാണ് ഇന്ന്. രാവിലെ മുതല്െ സമൂഹമാധ്യമങ്ങളിലൂടെ പൃഥ്വിയുടെ ആരാധകർ വിവാഹ വാർഷികാശംസകൾ അറിയിച്ചെത്തി. 

പാലക്കാട് എലപ്പുള്ളി സ്വദേശിയായ വിജയ് കെ മേനോന്‍റെയും പത്മാ മേനോന്‍റെയും മകളാണ് സുപ്രിയ. 2011 എപ്രില്‍ 25 നായിരുന്നു മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിക്കുന്നത്.  2014ന് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ എന്നും സുപ്രിയയുമുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പരസ്പരം നല്‍കുന്ന കമന്‍റുകളും മറ്റും സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറാറുണ്ട്.

പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് സുപ്രിയ.  അന്താരാഷ്ട്ര സിനിമാ നിര്‍മ്മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സുമൊത്ത്  പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രമാണ് ‘9’. പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫര്‍’ ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ഷനം തുടരുകയാണ്. ചിത്രം 200 കോടി ക്ലബിലും ഇടം നേടിയിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.