പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പി എം നരേന്ദ്ര മോദി ഏപ്രിൽ അഞ്ചിന് തിയറ്ററിലെത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ മോദിയായി എത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ്. ചിത്രത്തിൻ്റെമേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോള്‍.
- " class="align-text-top noRightClick twitterSection" data="">
നിരവധി മേക്കപ്പ് ടെസ്റ്റുകളിലൂടെ വിവേക്, മോദിയാകുന്നത് വീഡിയോയിൽ കാണാം. വിവേകിനെ മോദിജിയാക്കാൻ ഒരുപാട് കഷ്ടപ്പെട്ടുവെന്നും ഒരു അവസരത്തിൽ ചിത്രം ഉപേക്ഷിച്ചാലോ എന്നുവരെ ആലോചിച്ചുവെന്നും അണിയറപ്രവർത്തകർ പറയുന്നു.
മേരി കോം, സരബ് ജിത്ത്എന്നീ ചിത്രങ്ങൾക്ക്ശേഷം ഒമംഗ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പി എം നരേന്ദ്ര മോദി. വിവേക് ഒബ്റോയിയുടെ പിതാവും പ്രശസ്ത നിര്‍മ്മാതാവുമായ സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേകിന് പുറമേ സുരേഷ് ഒബ്റോയ്, ബർക്ക സെൻഗുപ്ത, ബൊമൻ ഇറാനി, സറീനാ വഹാബ്, മനോജ് ജോഷി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.