തെലുങ്കു പ്രേക്ഷകർക്കൊപ്പം മലയാള സിനിമ പ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് ഭീംല നായക്. മലയാളത്തിൽ സൂപ്പർ ഹിറ്റായ അയ്യപ്പനും കോശിയും സിനിമയുടെ തെലുഗു പതിപ്പായ ചിത്രത്തിൽ പവൻ കല്യാണും റാണ ദഗുബാട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫെബ്രുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് ഇവന്‍റ് തിങ്കളാഴ്‌ച (21.02.22) യൂസഫ്‌ഗുഡ പൊലീസ് ഗ്രൗണ്ടിൽ നടക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതേ ചടങ്ങിൽ വച്ച് തിയേറ്റർ ട്രെയിലർ പുറത്തുവിടുമെന്നും റിപ്പോർട്ടുണ്ട്. തെലങ്കാന മുനിസിപ്പൽ മന്ത്രി കെ.ടി രാമറാവു ചടങ്ങിൽ മുഖ്യാതിഥിയാകും.
- " class="align-text-top noRightClick twitterSection" data="
">
മലയാളി താരങ്ങളായ നിത്യ മേനോൻ, സംയുക്ത മേനോൻ എന്നിവരാണ് ചിത്രത്തിൽ നായിക കഥാപാത്രങ്ങളായി എത്തുന്നത്. ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ പവൻ കല്യാൺ ആണ് അവതരിപ്പിക്കുന്നത്. പവൻ കല്യാൺ അവതരിപ്പിക്കുന്ന 'ഭീംല നായക്' എന്ന കഥാപാത്രത്തിന്‍റെ പേര് തന്നെയാണ് ചിത്രത്തിന്‍റെ ടൈറ്റിലായി സ്വീകരിച്ചിരിക്കുന്നത്. പൃഥ്വിരാജിന്‍റെ കഥാപാത്രത്തെ തെലുങ്കിൽ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തിന്‍റെ പോസ്റ്റ് തിയേറ്റർ അവകാശം സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ ആഹായും ഡിസ്നി+ ഹോട്ട്‌സ്റ്റാറും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. സിത്താര എന്‍റർടെയ്‌മെന്‍റിസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
READ MORE: 'ഭീംല നായക്' കാണാന്‍ പണം നല്‍കിയില്ല ; 11 വയസ്സുകാരന്‍ തൂങ്ങിമരിച്ചു