ETV Bharat / sitara

നാല് മാസങ്ങള്‍ക്ക് ശേഷം പാര്‍വതി തിരിച്ചെത്തി; ഒരുപാട് മിസ് ചെയ്തെന്ന് ആരാധകർ

കഴിഞ്ഞ നവംബർ മാസം മുതലാണ് താരം സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുത്തത്. കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിലൂടെ നിരവധി സൈബർ ആക്രമണങ്ങൾ പാർവതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

parvathy1
author img

By

Published : Mar 13, 2019, 11:56 AM IST

നാല് മാസത്തെ ഇടവേളക്കു ശേഷം സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി മലയാളത്തിൻ്റെ പ്രിയതാരം പാര്‍വതി. ഇന്‍സ്റ്റഗ്രാമിൽ പാർവതിയുടെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആകാംക്ഷയിലാണ് ആരാധകർ. താരത്തിൻ്റെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും പോസ്റ്റിനു താഴെ കമൻ്റ് ചെയ്തിട്ടുണ്ട്.

പാര്‍വതിയെ ഒരുപാട് മിസ് ചെയ്തിരുന്നെന്നും തിരിച്ചെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും ഇവര്‍ പറയുന്നു. ഇനി ഒരിക്കലും ഇതുപോലെ ഒരു ബ്രേക്ക് എടുക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. എന്തും രണ്ടാമതൊന്നു ആലോചിക്കാതെ പറയുന്ന പാർവതിക്ക് ഇതേ കാരണത്താൽ കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിലൂടെ വളരെയധികം സൈബർ ആക്രമണം നേരിടേണ്ടി വന്നു. ഇതേത്തുടർന്ന് കഴിഞ്ഞ നവംബർ മാസം മുതലാണ് താരം സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുത്തത്. എന്തായാലും റീ എൻട്രി ഗംഭീരമാക്കിയിരിക്കുകയാണ് താരം.

നസ്രിയ, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ ഒരുക്കിയ കൂടെയാണ് പാർവതിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെയാണ് പാര്‍വതിയുടെ പുതിയ സിനിമ. ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയും ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Intro:Body:

നാല് മാസങ്ങള്‍ക്ക് ശേഷം പാര്‍വതി തിരിച്ചെത്തി; ഒരുപാട് മിസ് ചെയ്തെന്ന് ആരാധകർ

നാല് മാസത്തെ ഇടവേളക്കു ശേഷം സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി മലയാളത്തിന്റെ പ്രിയതാരം പാര്‍വതി. ഇന്‍സ്റ്റഗ്രാമിൽ പാർവതിയുടെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആകാംക്ഷയിലാണ് ആരാധകർ. താരത്തിന്റെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. 

പാര്‍വതിയെ ഒരുപാട് മിസ് ചെയ്തിരുന്നെന്നും തിരിച്ചെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും ഇവര്‍ പറയുന്നു. ഇനി ഒരിക്കലും ഇതുപോലെ ഒരു ബ്രേക്ക് എടുക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. എന്തും രണ്ടാമതൊന്നു ആലോചിക്കാതെ പറയുന്ന പാർവതിക്ക് ഇതേ കാരണത്താൾ കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിലൂടെ വളരെയധികം സൈബർ ആക്രമണം നേരിടേണ്ടി വന്നു. ഇതേത്തുടർന്ന് കഴിഞ്ഞ നവംബർ മാസം മുതലാണ് താരം സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുത്തത്. എന്തായാലും റീ-എൻട്രി ഗംഭീരമാക്കിയിരിക്കുകയാണ് താരം. 

നസ്രിയ, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ ഒരുക്കിയ കൂടെയാണ് പാർവതിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെയാണ് പാര്‍വതിയുടെ പുതിയ സിനിമ. ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയും ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.