കേന്ദ്ര സർക്കാർ നടപ്പാക്കാന്‍ ശ്രമിക്കുന്ന സിനിമാറ്റോഗ്രാഫ് നിയമ ഭേദഗതിക്കെതിരെ സംവിധായകൻ പാ രഞ്ജിത്ത്. കേന്ദ്രസർക്കാർ മുന്നോട്ടുവച്ച സിനിമാറ്റോഗ്രാഫ് ആക്ട് 2021 വിയോജിപ്പുകൾ ഇല്ലാതാക്കാനും സിനിമയിലെ ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കാനും കാരണമാകുന്നതാണെന്ന് പാ രഞ്ജിത്ത് പറഞ്ഞു. നേരത്തെ സൂര്യ, കമൽ ഹാസൻ തുടങ്ങിയവരും ഭേദഗതിയെ എതിർത്ത് രംഗത്തുവന്നിരുന്നു.
എന്തുകൊണ്ട് പ്രതിഷേധം
നിലവിൽ സെൻസർ ബോർഡാണ് സിനിമകള്‍ പരിശോധിച്ച് പ്രദർശനാനുമതി നൽകുന്നത്. എന്നാല്‍ ബോര്‍ഡ് അനുമതി നൽകിയ സിനിമകള്‍ തിരിച്ചുവിളിച്ച് കേന്ദ്രസർക്കാരിന് പുനപ്പരിശോധിക്കാമെന്നതാണ് നിയമത്തില്‍ വരുത്തുന്ന പ്രധാനഭേദഗതി.
അതായത് സിനിമയുടെ ഉള്ളടക്കം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കൈകടത്തല്‍ നടത്താന്‍ ഇതിലൂടെ അവസരം കൈവരുന്നു. തങ്ങള്‍ക്ക് വിയോജിപ്പുള്ള സിനിമകള്‍ക്ക് അനുമതി നിഷേധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം കൈവരികയുമാണ്.
ഇത് ആവിഷ്‌കാര/അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാവിരുദ്ധമായ നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാണ് ഇവരുടെ ആവശ്യം.