ETV Bharat / sitara

'2 പിള്ളേരെ വെച്ച് 2000 തിയേറ്ററില്‍ സിനിമ ഇറക്കിയെങ്കില്‍ ദുല്‍ഖറുമായി ഒന്നിച്ചാല്‍ മലയാളത്തിലെ ആദ്യ 200 കോടി ഉറപ്പ്': ഒമര്‍ ലുലു - Power Star

ദുല്‍ഖര്‍ സല്‍മാനുമായി ഒന്നിച്ചാല്‍ മലയാളത്തിലെ ആദ്യ 200 കോടി പിറക്കുമെന്ന് ഒമര്‍ ലുലു. രണ്ട് പുതിയ പിള്ളേരെ വെച്ച് 2000 തിയേറ്ററില്‍ സിനിമ ഇറക്കാന്‍ സാധിച്ചെങ്കില്‍ ദുല്‍ഖറെ പോലൊരു ക്രൗഡ്‌ പുള്ളറെ വെച്ച് 200 കോടി കളക്‌ട്‌ ചെയ്യാന്‍ പുഷ്‌പം പോലെ സാധിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

Omar Lulu says if he joins with Dulquer first 200 crore movie in Malayalam  Omar Lulu about Dulquer Salmaan  Omar Lulu Dulquer Salmaan first 200 crore film  Omar Lulu Dulquer Salmaan  first 200 crore film  first 200 crore Malayalam film  Omar Lulu first 200 crore Malayalam film  Omar Lulu  Dulquer Salmaan  Dulquer Salmaan Kurup  Omar Lulu Oru Adaar Love  Oru Adaar Love  Power Star  Omar Power Star
'2 പിള്ളേരെ വെച്ച് 2000 തിയേറ്ററില്‍ സിനിമ ഇറക്കിയെങ്കില്‍ ദുല്‍ഖറുമായി ഒന്നിച്ചാല്‍ മലയാളത്തിലെ ആദ്യ 200 കോടി ഉറപ്പ്': ഒമര്‍ ലുലു
author img

By

Published : Nov 15, 2021, 12:45 PM IST

മലയാള സിനിമയിലെ ആദ്യ 200 കോടി സിനിമാ പ്രതീക്ഷകളുമായി സംവിധായകന്‍ ഒമര്‍ ലുലു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുമ്പോഴാണ് ഒമര്‍ ലുലുവിന്‍റെ പുതിയ പ്രഖ്യാപനം. ദുല്‍ഖറെ നായകനാക്കി താന്‍ സിനിമ ചെയ്‌താല്‍ മലയാളത്തിലെ ആദ്യ 200 കോടി ചിത്രം പിറക്കുമെന്നാണ് സംവിധായകന്‍റെ വെളിപ്പെടുത്തല്‍.

ഫേസ്‌ബുക്കിലൂടെ ആരാധകന്‍റെ ഒരു ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സംവിധായകന്‍ പങ്കുവെച്ച ഒരു പോസ്‌റ്റിന് താഴെ, 'നിങ്ങളും ദുല്‍ഖറും ഒന്നിക്കുമോ' എന്നായിരുന്നു ആരാധകന്‍റെ ചോദ്യം. 'ഒന്നിച്ചാല്‍ മലയാളത്തില്‍ ആദ്യത്തെ യഥാര്‍ഥ 200 കോടി പിറക്കും. രണ്ട് പുതിയ പിള്ളേരെ വെച്ച് 2000 തിയേറ്ററില്‍ സിനിമ ഇറക്കാന്‍ സാധിച്ചെങ്കില്‍ ദുല്‍ഖറിനെ പോലൊരു ക്രൗഡ്‌ പുള്ളറെ വെച്ച് 200 കോടി കളക്‌ട്‌ ചെയ്യാന്‍ പുഷ്‌പം പോലെ സാധിക്കും.' -മറുപടിയായി ഒമര്‍ ലുലു കുറിച്ചു.

'കുറുപ്പ്' സിനിമയുടെ ഖത്തറിലെ ഫാന്‍സ്‌ ഷോയില്‍ പങ്കെടുത്ത ചിത്രത്തിന് താഴെയായിരുന്നു ഒമര്‍ ലുലു ആരാധകനുമായി സംവദിച്ചത്.

ബാബു ആന്‍റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍ സ്‌റ്റാര്‍ എന്ന ചിത്രത്തിന്‍റെ തിരക്കിലാണിപ്പോള്‍ ഒമര്‍ ലുലു. തരംഗമായി മാറിയ 'ഒരു അഡാര്‍ ലവ്‌' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ അദ്ദേഹം ചങ്ക്‌സ്‌, ധമാക്ക എന്നീ ചിത്രങ്ങളുടെയും സംവിധായകനാണ്.

Also Read:മോഹന്‍ലാല്‍ ചിത്രത്തെ പിന്നിലാക്കി 'കുറുപ്പ്'; ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.