ETV Bharat / sitara

ഒരേ സമയം ഭയവും ദുരൂഹതയും; ചോല ട്രെയിലർ - nimisha sajayan joju george

വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

nimisha sajayan
author img

By

Published : Oct 12, 2019, 7:02 PM IST

നിമിഷ സജയനും ജോജു ജോർജും പ്രധാനവേഷങ്ങളിൽ എത്തുന്ന സനൽ കുമാര്‍ ശശിധരൻ ചിത്രം ചോലയുടെ ട്രെയിലർ പുറത്തിറങ്ങി. കാണികളില്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ഒഴിവ് ദിവസത്തെ കളി, എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം സനല്‍കുമാര്‍ ഒരുക്കുന്ന ചിത്രമാണ് 'ചോല'. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി. മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് സിനിമക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. മൂന്ന് വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവ നടനും മികച്ച നടിയുമായ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ചോല'യ്ക്കുണ്ട്. മികച്ച സ്വഭാ‌വ നടനായി ജോജുവിനെ തിരഞ്ഞെടുത്തപ്പോള്‍ നിമിഷ മികച്ച നടിയായി. ചോലയിലെ ഇരുവരുടെയും പ്രകടനം പുരസ്കാരത്തിനായി പരിഗണിക്കുകയുണ്ടായി.‍‌‌‌

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.