തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്‌റ്റാറിന് ഇന്ന് 37ാം പിറന്നാളാണ്. ഈ വര്‍ഷവും തന്‍റെ കാമുകനൊപ്പമാണ് നയന്‍താര പിറന്നാള്‍ ആഘോഷിക്കുന്നത്. വിപുലമായ ആഘോഷമാണ് വിഘ്‌നേഷ് നയന്‍താരയ്‌ക്കായി ഒരുക്കിയിരിക്കുന്നത്.
നയന്‍താരയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. മഞ്ഞ ടോപ്പും നീല ജീന്‍സും ധരിച്ച് കേക്ക് മുറിക്കുന്ന നയന്‍സിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ട്രെന്‍ഡിങായിരിക്കുകയാണ്. ഇരുവരും പരസ്‌പരം സ്‌നേഹം പങ്കുവെച്ച് നെഞ്ചോടു ചേര്‍ത്തു പിടിച്ചതിന് ശേഷമാണ് കേക്ക് മുറിച്ചത്. 'നയന്‍' എന്നെഴുതിയ വലിയൊരു കേക്കാണ് വിഘ്‌നേഷ് നയന്‍താരയ്‌ക്കായി സമ്മാനിച്ചത്.
-
LadySuperstar Birthday Celebration with Crackers 💥💥🔥🔥#HBDLadySuperstarNayanthara #Nayanthara pic.twitter.com/UQGcjzEZyr
— Karthik (@kalonkarthik) November 17, 2021 " class="align-text-top noRightClick twitterSection" data="
">LadySuperstar Birthday Celebration with Crackers 💥💥🔥🔥#HBDLadySuperstarNayanthara #Nayanthara pic.twitter.com/UQGcjzEZyr
— Karthik (@kalonkarthik) November 17, 2021LadySuperstar Birthday Celebration with Crackers 💥💥🔥🔥#HBDLadySuperstarNayanthara #Nayanthara pic.twitter.com/UQGcjzEZyr
— Karthik (@kalonkarthik) November 17, 2021
നയന്‍താരയുടെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്‍റെ വരാനിരിക്കുന്ന പുതിയ ചിത്രമായ 'കാത്തുവാക്കുള രണ്ടു കാതല്‍' (Kaathuvaakula Rendu Kaadhal) എന്ന ചിത്രത്തിലെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (first look poster) പുറത്തുവിട്ടു. ഫസ്‌റ്റ് ലുക്കിനൊപ്പം പിറന്നാള്‍ ആശംസകളും വിഘ്‌നേഷ് കുറിച്ചിട്ടുണ്ട്. 'എന്‍റെ കണ്‍മണി, തങ്കമേ നിനക്ക് പിറന്നാള്‍ ആശംസകള്‍' (birthday wish) എന്നാണ് വിഘ്‌നേഷ് കുറിച്ചത്.
-
Birthday Bash 🌟🎉 #VikkyNayan pic.twitter.com/UtTqX6bJtx
— Nayanthara✨ (@NayantharaU) November 17, 2021 " class="align-text-top noRightClick twitterSection" data="
">Birthday Bash 🌟🎉 #VikkyNayan pic.twitter.com/UtTqX6bJtx
— Nayanthara✨ (@NayantharaU) November 17, 2021Birthday Bash 🌟🎉 #VikkyNayan pic.twitter.com/UtTqX6bJtx
— Nayanthara✨ (@NayantharaU) November 17, 2021
വിഘ്‌നേഷ് ശിവ സംവിധാനം ചെയ്യുന്ന 'കാത്തുവാക്കുള രണ്ട് കാതല്‍' എന്ന ചിത്രത്തില്‍ നയന്‍താരയെ കൂടാതെ സാമന്തയും (Samantha) വിജയ് സേതുപതിയും (Vijay Sethupathi) വേഷമിടുന്നുണ്ട്. അടുത്ത മാസമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
- " class="align-text-top noRightClick twitterSection" data="
">
2015ല്‍ നാനും റൗഡിതാന്‍ (Naanum Rowdy Dhaan) എന്ന ചിത്രത്തില്‍ അഭിനയിക്കവെയാണ് നയന്‍താരയും വിഗ്‌നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാകുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുവരും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നയന്‍സിന്‍റെ 'നെട്രിക്കണ്‍' (Netrikann) എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത നയന്‍താര തന്‍റെ വിവാഹനിശ്ചയ മോതിരത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തന്‍റെ വിരളില്‍ അണിന്നിരിക്കുന്ന മോതരത്തെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അത് വിവാഹ നിശ്ചയ മോതിരമാണെന്നാണ് താരം പറഞ്ഞത്.
രജനികാന്ത് നായകനായ 'അണ്ണാത്തെ' (Annaatthe) ആയിരുന്നു നയന്‍സിന്‍റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.