ETV Bharat / sitara

അഭിനയ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം വെളിപ്പെടുത്തി നയൻതാര

ഗജിനി എന്ന ചിത്രത്തിനെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്

അഭിനയ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം വെളിപ്പെടുത്തി നയൻതാര
author img

By

Published : May 8, 2019, 10:42 PM IST

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. മികച്ച ആരാധക പിന്തുണയും ശക്തമായ കഥാപാത്രങ്ങളുമാണ് നയൻതാരയെ മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. എന്നാല്‍ തന്‍റെ അഭിനയ ജീവിതത്തില്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിയ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ താരം.

തെന്നിന്ത്യയില്‍ സൂപ്പർ ഹിറ്റായിരുന്ന 'ഗജിനി' എന്ന ചിത്രമാണ് തന്‍റെ കരിയറിലെ ഏറ്റവും മോശം കഥാപാത്രമായി നയൻതാര വെളിപ്പെടുത്തിയത്. ‘സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്‍റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോൾ ഉള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്ത് വന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്‍റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു.

കഥ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിന് ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും നന്നായി ആലോചിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നു നേടി തന്നത്.’ നയൻ‌താര പറഞ്ഞു.

മിസ്റ്റർ ലോക്കൽ, കൊലയുതിർ കാലം, സൈറാ നരസിംഹ റെഡ്‌ഡി, ലൗ ആക്ഷൻ ഡ്രാമ, ദളപതി 63, ദർബാർ തുടങ്ങിയവയാണ് നയൻസിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങൾ.

Intro:Body:

കരിയറിലെ ഏറ്റവും മോശം തീരുമാനം വെളിപ്പെടുത്തി നയൻതാര

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. മികച്ച ആരാധക പിന്തുണയും ശക്തമായ കഥാപാത്രങ്ങളുമാണ് നയൻതാരയെ മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. എന്നാല്‍ തന്‍റെ അഭിനയ ജീവിതത്തില്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിയ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ താരം.

തെന്നിന്ത്യയില്‍ സൂപ്പർ ഹിറ്റായിരുന്ന ഗജിനി എന്ന ചിത്രമാണ് തന്‍റെ കരിയറിലെ ഏറ്റവും മോശം കഥാപാത്രമായി നയൻതാര വെളിപ്പെടുത്തിയത്.  ‘സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോൾ ഉള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്ത് വന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു. 

കഥ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിന് ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും നന്നായി ആലോചിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നു.’ നയൻ‌താര പറഞ്ഞു. 

മിസ്റ്റർ ലോക്കൽ, കൊലയുതിർ കാലം, സൈറാ നരസിംഹ റെഡ്‌ഡി, ലൗ ആക്ഷൻ ഡ്രാമ, ദളപതി 63, ദർബാർ തുടങ്ങിയവയാണ് നയൻസിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങൾ. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.