മലയാളത്തിന്‍റെ പ്രിയ താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും വിവാഹിതരായിട്ട് ഇന്നേക്ക് അഞ്ച് വർഷം. 2014 ഓഗസ്റ്റ് ഇരുപത്തിയൊന്നിനായിരുന്നു ഇരുവരുടെയും വിവാഹം. ജീവിതത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ഫഹദ് എന്ന് പറഞ്ഞ് കൊണ്ടാണ് നസ്രിയ ഫഹദിന് വിവാഹവാർഷിക ആശംസകൾ നേർന്നത്.
- " class="align-text-top noRightClick twitterSection" data="">
'വിവാഹ വാർഷികാശംസകൾ...ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വർഷം. ഇനിയും അവസാനിക്കാത്ത എത്രയോ വർഷങ്ങൾ... എനിക്ക് ഇത് വിശ്വസിക്കാനാവുന്നില്ല', ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് നസ്രിയ ഫേസ്ബുക്കില്‍ കുറിച്ചു. വിവാഹവാർഷിക ദിനത്തില്‍ നിരവധി ആരാധകരും ദമ്പതികൾക്ക് ആശംസകളുമായി നസ്രിയയുടെ ഫേസ്ബുക്ക് പേജില്‍ എത്തി.
വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'കൂടെ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് മടങ്ങി വന്നിരുന്നു. പിന്നീട് കുമ്പളങ്ങി നൈറ്റസ്, വരത്തൻ എന്നീ ചിത്രങ്ങളില്‍ നിർമ്മാതാവിന്‍റെ റോളിവും നസ്രിയ തിളങ്ങി. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന 'ട്രാൻസ്' എന്ന ചിത്രത്തിലാണ് ഫഹദും നസ്രിയയും ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഇരുവരെയും വെള്ളിത്തിരയില്‍ ഒന്നിച്ച് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.