'ഗുജറാത്തിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത് മുതലുള്ള 18 വർഷത്തിനിടയിലെ എന്‍റെ ആദ്യത്തെ വെക്കേഷൻ'- ഡിസ്കവറി ചാനലിൽ സംപ്രേഷണം ചെയ്ത ‘മാൻ വേഴ്സസ് വൈൽഡ്’ എന്ന ഷോയിൽ ബ്രിട്ടിഷ് സാഹസിക സഞ്ചാരിയായ അവതാരകൻ ബെയർ ഗ്രിൽസുമൊത്തുള്ള യാത്രയെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചതിങ്ങനെയാണ്. കഴിഞ്ഞ ദിവസം രാത്രി ഒൻപതിനായിരുന്നു പരിപാടി സംപ്രേഷണം ചെയ്തത്.
മഴയും തണുപ്പും വക വെക്കാതെ കൊടും കാടും നദിയുമെല്ലാം കടന്ന് ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയപാർക്കിലെ വനത്തിലൂടെയായിരുന്നു മോദിയുടെയും ബെയർ ഗ്രിൽസിന്‍റെയും യാത്ര. പ്രകൃതിയോടിണങ്ങി ജീവിച്ചതിന്‍റെ അനുഭവവും വന്യജീവി സംരക്ഷണത്തിന്‍റെ ആവശ്യകതകളുമെല്ലാം മോദി ബെയർ ഗ്രിൽസുമായി പങ്കുവച്ചു. ഭയം എന്താണെന്ന് താൻ അറിഞ്ഞിട്ടില്ലെന്നും എന്താണ് അതെന്ന് വിശദീകരിക്കാൻ തനിക്ക് അറിയില്ലെന്നും മോദി പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്ന് സ്വപ്‌നം കണ്ടിരുന്നുവോയെന്ന ചോദ്യത്തിന് രാജ്യത്തിന്‍റെ വികസനം മാത്രമാണ് സ്വപ്‌നം കണ്ടിരുന്നതെന്നായിരുന്നു മോദിയുടെ മറുപടി. ‘ഒരു സംസ്ഥാന മുഖ്യമന്ത്രി ആയിരുന്നു ആദ്യം. 13 വര്‍ഷം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു. ഒരു പുതിയ യാത്രയുടെ തുടക്കമായിരുന്നു അത്. പിന്നീട് താന്‍ ഈ ജോലി ചെയ്യേണ്ടതുണ്ടെന്ന് എന്‍റെ രാജ്യം തീരുമാനിച്ചു. അതിനാല്‍ അഞ്ച് വര്‍ഷമായി ഈ ജോലി ചെയ്യുന്നു’ – പ്രധാനമന്ത്രി പറഞ്ഞു.