ETV Bharat / sitara

നെറ്റ്ഫ്ലിക്സ് ബീഫിന്‍റെ സ്പെല്ലിങ് പഠിക്കണമെന്ന് എന്‍.എസ് മാധവന്‍,പേര് മാറ്റി പറ്റിക്കുന്നെന്ന് മലയാളികൾ - ബിഡിഎഫ്

ബീഫിന്‍റെ സബ്ടൈറ്റിലായി ബിഡിഎഫ് എന്നെഴുതിയതിന് നെറ്റ്ഫ്ലിക്സിന് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം

എയറിലാണ് നെറ്റ്ഫ്ലിക്‌സ്  ബീഫിന്‍റെ സ്പെല്ലിങ് മാറ്റി പറ്റിക്കുന്നോടാ എന്ന് മലയാളികൾ  social media against netflix subtitle of beef as bdf  nammastories  arivu  siri  neeraj madhav  beef  subtitle  bdf  netflix  നമ്മ സ്റ്റോറീസ്  നെറ്റ്ഫ്ലിക്സ്  ബീഫ്  ബിഡിഎഫ്  എൻ.എസ് മാധവൻ
social media against netflix subtitle of beef as bdf
author img

By

Published : Jul 9, 2021, 3:55 PM IST

സൗത്ത് ആന്തം എന്ന പേരിൽ നെറ്റ്ഫ്ലിക്സ് കഴിഞ്ഞദിവസം പുറത്തുവിട്ട സൗത്ത് ഇന്ത്യൻ റാപ്പിന് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. നമ്മ സ്റ്റോറീസ് എന്ന പേരിലാണ് പുതിയ മ്യൂസിക് വീഡിയോ നെറ്റ്ഫ്ലിക്സിന്‍റെ യൂട്യൂബ് പേജിൽ പുറത്തിറങ്ങിയത്. പാട്ടിൽ നീരജ് മാധവ് റാപ് പാടുന്ന ഭാഗത്തിലെ സബ്ടൈറ്റിലാണ് വിമർശനം.

'എവിടെ പോയാലും ഞാൻ മിണ്ടും മലയാളത്തിൽ..പൊറോട്ടേം ബീഫും ഞാൻ തിന്നും അതികാലത്ത്' എന്ന് നീരജ് മാധവ് പാടുന്ന വരിയിലെ സബ്റ്റൈറ്റിലിൽ ബീഫിന് പകരം ബിഡിഎഫ് എന്നാണ് നെറ്റ്ഫ്ലിക്സ് കൊടുത്തിരിക്കുന്നത്. ബീഫ് എന്ന് സബ്ടൈറ്റിലിൽ കൊടുത്താൽ വികാരം വ്രണപ്പെടുമോ എന്ന് പേടിച്ചിട്ടാണോ ബിഡിഎഫ് എന്ന് സബ്ടൈറ്റില്‍ നല്‍കിയത് എന്നാണ് സമൂഹമാധ്യമത്തിൽ വിമർശനം ഉയരുന്നത്. ബിഡിഎഫ് എന്നാൽ ബീഫ് ഡ്രൈ ഫ്രൈ എന്നതിന്‍റെ ചുരുക്കപ്പേരാണെന്നും ചിലർ ആക്ഷേപ രൂപേണ പറയുന്നുണ്ട്.

ദക്ഷിണേന്ത്യക്കാരെ പ്രത്യേകം പരിഗണിക്കുന്നുണ്ട് എന്ന് കാണിക്കാനാണ് റാപ് ഒരുക്കിയത്. എന്നാൽ ബീഫിന്‍റെ കാര്യം വന്നപ്പോൾ നെറ്റ്ഫ്ലിക്സ് ചേരി മാറി. ബീഫ് എന്ന് ഗാനത്തിൽ വ്യക്തമായി കേൾക്കാമെങ്കിലും രണ്ട് സബ്ടൈറ്റിലിലും അത് ബിഡിഎഫ് എന്നാണ് നൽകിയിരിക്കുന്നത്.

  • Podey @NetflixIndia, before you try to appropriate Malayalam with tharikida dialogues, learn the spelling of beef. It is B-E-E-F. Don’t come here with sanghiphobia. pic.twitter.com/YgyNK5EGkB

    — N.S. Madhavan (@NSMlive) July 8, 2021 " class="align-text-top noRightClick twitterSection" data=" ">

സബ്‍ടൈറ്റിലില്‍ ബീഫിന്‍റെ സ്‍പെല്ലിങ് തെറ്റായി എഴുതിയതില്‍ നെറ്റ്ഫ്ലിക്സിനെ പരിഹസിച്ച് സാഹിത്യകാരൻ എൻ.എസ് മാധവനും രംഗത്ത് എത്തിയിട്ടുണ്ട്. തരികിട ഡയലോഗുകള്‍ക്ക് മലയാളം വാക്കുകള്‍ കണ്ടെത്തുന്നതിന് മുമ്പ് ബീഫിന്‍റെ സ്‍പെല്ലിങ് പഠിക്കൂ എന്നാണ് എൻ.എസ് മാധവൻ ട്വിറ്ററിൽ എഴുതിയിരിക്കുന്നത്. സംഘിഫോബിയയുമായി ഇങ്ങോട്ട് വന്നേക്കരുതെന്നും മാധവൻ പറയുന്നു.

Also Read: സീൻ മാറി സീൻ മാറി... 'നെറ്റ്‌ഫ്ലിക്‌സ് സൗത്ത് ഇന്ത്യൻ റാപ്' പുറത്ത്

നീരജ് മാധവിനൊപ്പം അറിവ്, സിരി, ഹനുമാൻകൈൻഡ് എന്നിവരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാര്‍ത്തിക് ഷാ സംഗീതം ഒരുക്കിയിരിക്കുന്ന വീഡിയോയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അക്ഷയ് സുന്ദറാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.