നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ക്രിസ്തുമതത്തെ വ്രണപ്പെടുത്തുന്നുവെന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നാദിര്‍ഷ. ജയസൂര്യയെ നായകനാവുന്ന 'ഈശോ', ദിലീപ് നായകനാവുന്ന 'കേശു ഈ വീടിന്‍റെ നാഥൻ' എന്നീ ചിത്രങ്ങള്‍ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.
ഈശോ സിനിമയുടെ നോട്ട് ഫ്രെം ദി ബൈബിൾ എന്ന ടാഗ്‌ലൈൻ ജീസസിനെ അവഹേളിക്കുന്ന തരത്തിലാണെന്ന് വിമര്‍ശനം. കേശു ഈ വീടിന്‍റെ നാഥൻ എന്ന പേര് ഈശോ ഈ വീടിന്‍റെ നാഥൻ എന്ന് ക്രിസ്‌ത്യാനികളുടെ വീടുകളിൽ കാണുന്ന ബോർഡിന് സമാനമാണെന്നും ആരോപണമുണ്ടായിരുന്നു. ഇതും മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നു.
More Read: നാദിര്‍ഷയ്‌ക്ക് വേണ്ടി ജയസൂര്യ 'ഈശോ'യാകുന്നു
ഒരു മുസ്‌ലിം ആയ നാദിർഷയ്ക്ക് ക്രിസ്‌ത്യനികളോടും മതത്തോടും എന്തോ വ്യക്തി വൈരാഗ്യം ഉണ്ടെന്നും ആരോപണം ഉന്നയിച്ചിരുന്നു. ഇതുപോലെ മുഹമ്മദ് എന്ന പേരിട്ടു സിനിമ ചെയ്യാൻ നിനക്ക് ധൈര്യം ഉണ്ടോ എന്നും ഈശോയുടെ പോസ്റ്റർ റിലീസ് ചെയ്‌തതിന് പിന്നാലെ ഒരുകൂട്ടർ ചോദിച്ചു.
ചിത്രങ്ങൾക്കെതിരെ ചില ക്രിസ്‌ത്യൻ സംഘടനകളും വൈദികരും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചതോടെ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.
- " class="align-text-top noRightClick twitterSection" data="">
തൽകാലം 'ഈശോ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്‍റെ നാഥൻ' എന്ന ടൈറ്റിലും മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് നാദിർഷ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ചിത്രത്തിന് ജീസസുമായി യാതൊരു ബന്ധവുമില്ലെന്നും ക്രിസ്‌ത്യൻ സമുദായത്തിലെ തന്‍റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്‍റെ പേരിൽ മാത്രം നോട്ട് ഫ്രെം ദി ബൈബിൾ എന്ന ടാഗ്‌ലൈൻ മാത്രം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
നാദിര്‍ഷയുടെ പ്രതികരണം
'ഈശോ സിനിമയുടെ സെക്കൻഡ് മോഷൻ പോസ്റ്റർ ബുധനാഴ്‌ച്ച (04-08-2021). വൈകിട്ട് 6.00 മണിക്ക് എന്‍റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക്.
ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല. ഇത് കേവലം ഒരു കഥാപാത്രത്തിന്‍റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്‍റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്‍റെ പേരിൽ മാത്രം നോട്ട് ഫ്രെം ദി ബൈബിൾ എന്ന ടാഗ്‌ലൈൻ മാത്രം മാറ്റും.
അല്ലാതെ തൽക്കാലം 'ഈശോ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്‍റെ നാഥൻ' എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.
More Read: പൊള്ളാച്ചിയിൽ നിന്നും 'കേശു'വും നാദിർഷയും അനുശ്രീയും
എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള, എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക്, ആരുടേയും മനസ് വേദനിപ്പിക്കാനും, വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാൻ.
'കേശു ഈ വീടിന്‍റെ നാഥൻ 'ഈശോ' എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ്. അതുവരെ ദയവ് ചെയ്‌ത് ക്ഷമിക്കുക,'
- നാദിർഷ ഫേസ്ബുക്കിൽ പറഞ്ഞു.