മലയാളത്തിൽ ഇപ്പോൾ ത്രില്ലർ ചിത്രങ്ങളുടെ ട്രെൻഡാണ്. അടുത്തിടെ റിലീസ് ചെയ്‌ത കോൾഡ് കേസ്, നിഴൽ, നായാട്ട്, ജോജി തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ വിഭാഗത്തിൽപെട്ടവയാണ്. എന്നാൽ, മലയാളിയെ കുടുകുടാ ചിരിപ്പിക്കാനായി ഒരു ഫാമിലി എന്‍റർടെയ്‌നറിനായും സിനിമാപ്രേമികൾ കാത്തിരിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന 'കേശു ഈ വീടിന്‍റെ നാഥൻ' എന്ന സിനിമയ്‌ക്കായി വലിയ ആകാംക്ഷയിലാണ് ആരാധകർ. ദിലീപിന്‍റെ ഇതുവരെയും പരീക്ഷിക്കാത്ത ഗെറ്റപ്പാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. കൂടാതെ, ചിരിപ്പടക്കത്തിന് തിരി കൊളുത്താൻ മലയാളത്തിന്‍റെ പ്രിയപ്പെട്ട ഉർവ്വശിയും ചിത്രത്തിൽ കേന്ദ്രകഥാപാത്രമാകുന്നു.
കേശു ഈ വീടിന്‍റെ നാഥൻ സിനിമയുടെ ചിത്രീകരണം നിലവിൽ പൊള്ളാച്ചിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രം പങ്കുവച്ചുകൊണ്ട് നാദിർഷ തന്നെയാണ് ഷൂട്ടിങ് വിശേഷം പങ്കുവച്ചത്. ചിത്രത്തിൽ സംവിധായകനൊപ്പം അനുശ്രീയെയും ദിലീപിനെയും കാണാം. ചെറുപ്പക്കാരനായും കഷണ്ടിക്കാരൻ വ്യദ്ധനായും രണ്ട് വ്യത്യസ്‌ത ഗെറ്റപ്പുകളാണ് ചിത്രത്തിൽ ദിലീപിന്‍റേത്.
അരങ്ങിലും അണിയറയിലും പ്രമുഖർ
സിനിമയുടെ അണിയറയിലും അരങ്ങിലും പ്രമുഖർ അണിനിരക്കുന്നു. സിദ്ദീഖ്, സലിം കുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, അനുശ്രീ, ജാഫർ ഇടുക്കി, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, സ്വാസിക, മഞ്ജു പത്രോസ്, കോട്ടയം നസീർ, ഗണപതി, സാദിഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജ്ജുൻ, ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി, നേഹ റോസ്, സീമാ ജി. നായർ, വത്സല മേനോൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
More Read: 'കൊറോണയേക്കാൾ വലിയ മഹാമാരി സർക്കാര്‍' ; നിയന്ത്രണങ്ങൾക്കെതിരെ അഖിൽ മാരാർ
തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ സജീവ് പാഴൂർ ആണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. അനിൽ നായർ ഫ്രെയിമുകൾ തയ്യാറാക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സാജൻ ആണ്. നാദിർഷ തന്നെയാണ് സിനിമയ്‌ക്ക് സംഗീതം ഒരുക്കുന്നത്.