മമ്മൂട്ടി നായകനായെത്തുന്ന തെലുങ്ക് ചിത്രം 'യാത്ര'യുടെ ട്രെയിലർ പുറത്തിറക്കി. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ കന്നട സൂപ്പർതാരം യാഷ് ആണ് ചിത്രത്തിൻ്റെ മലയാളം തെലുങ്ക് ഭാഷകളിലെ ട്രെയിലർ പുറത്തിറക്കിയത്. ചിത്രം ഫെബ്രുവരി എട്ടിന് തിയേറ്ററുകളിലെത്തും.
യാത്രയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ നിന്ന് നീണ്ട ഇടവേളക്കു ശേഷം മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രമാണ് 'യാത്ര'. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രം തെലുങ്ക് കൂടാതെ മലയാളം, തമിഴ് ഭാഷകളിലും പ്രദർശനത്തിനെത്തുന്നുണ്ട്. ചിത്രത്തിൻ്റെ തെലുങ്ക് ഡബ്ബിംഗ് നടത്തിയിരിക്കുന്നതും മമ്മൂട്ടി തന്നെയാണ്. ആന്ധ്രാപ്രദേശിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് വേണ്ടി വൈ എസ് ആർ നടത്തിയ പദയാത്രയെ കുറിച്ച് ചിത്രത്തിൽ പരാമർശിക്കുന്നത്. തെലുങ്കിൽ ഡബ്ബ് ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും, മലയാളി പ്രേക്ഷകർക്ക് മനസ്സിലാക്കുന്നതിനു വേണ്ടിയാണ് മലയാളത്തിൽ മൊഴിമാറ്റം നടത്തിയതെന്നും ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു.
വിജയ് ചില്ലയും ശശി ദേവി റെഡിയും ചേർന്നാണ് യാത്ര നിർമ്മിച്ചിരിക്കുന്നത്. കെ ആർ ഇൻഫോടെ്യ്ൻമെൻ്റും ഗ്ലോബൽ യുണൈറ്റഡ് മീഡിയയും ചേർന്ന് കേരളത്തിലെത്തിക്കുന്ന ചിത്രത്തിൽ ജഗതി റാവു, സുഹാസിനി മണിരത്നം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.