തെലുങ്കിൽ ഒരുങ്ങുന്ന രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങൾ... പുഷ്‌പയും സര്‍ക്കാരു വാരി പാട്ടയും. അല്ലു അർജുൻ നായകനാകുന്ന പുഷ്‌പക്കും മഹേഷ് ബാബുവിന്‍റെ സര്‍ക്കാരു വാരി പാട്ടക്കുമായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ പ്രേക്ഷകർ.
തെലുങ്ക് ചലച്ചിത്രനിർമാണത്തിലെ പ്രമുഖ ബാനറായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് രണ്ട് സിനിമകളും നിർമിക്കുന്നത്. എന്നാൽ, റിലീസിന് എത്തുന്നതിന് മുൻപ് തന്നെ ചിത്രങ്ങളിലെ ഗാനവും പോസ്റ്ററുകളുമെല്ലാം അനൗദ്യോഗികമായി പുറത്തിറങ്ങിയതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമാതാക്കൾ.
-
We are deeply disturbed by the recent leaks of our movie material online. We condemn it and have lodged a complaint against the same in the cyber crime department. The culprits would soon be booked by the law. Please do not encourage piracy.
— Mythri Movie Makers (@MythriOfficial) August 15, 2021 " class="align-text-top noRightClick twitterSection" data="
- Team @MythriOfficial pic.twitter.com/FelB6ih0TD
">We are deeply disturbed by the recent leaks of our movie material online. We condemn it and have lodged a complaint against the same in the cyber crime department. The culprits would soon be booked by the law. Please do not encourage piracy.
— Mythri Movie Makers (@MythriOfficial) August 15, 2021
- Team @MythriOfficial pic.twitter.com/FelB6ih0TDWe are deeply disturbed by the recent leaks of our movie material online. We condemn it and have lodged a complaint against the same in the cyber crime department. The culprits would soon be booked by the law. Please do not encourage piracy.
— Mythri Movie Makers (@MythriOfficial) August 15, 2021
- Team @MythriOfficial pic.twitter.com/FelB6ih0TD
കാണികളുടെ ആകാംക്ഷ നശിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രവൃത്തികൾ തങ്ങളെ ഏറെ അസ്വസ്ഥരാക്കുന്നുവെന്നും ഭാവിയിൽ ഇങ്ങനെ ലീക്കുകൾ ഉണ്ടാകാതിരിക്കുന്നതിൽ മാത്രമല്ല, പൈറസികൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചതായി മൈത്രി മൂവി മേക്കേഴ്‌സ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
പൈറസിക്കെതിരെ ശക്തമായ നിയമനടപടിയെന്ന് മൈത്രി മൂവി മേക്കേഴ്‌സ്
'സര്‍ക്കാരു വാരി പാട്ടയിലെയും പുഷ്‍പയിലെയും മെറ്റീരിയലുകള്‍ ലീക്ക് ചെയ്യപ്പെട്ടത് ഞങ്ങളെ അസ്വസ്ഥരാക്കി. ഇത് അങ്ങേയറ്റം അപലപനീയമാണ്. ഉള്ളടക്കത്തെ ചോർത്തി ചിലർ സാഡിസ്റ്റ് സന്തോഷം കണ്ടെത്തുന്നു. ഇത് സിനിമക്കായുള്ള പ്രേക്ഷകരുടെ ആകാംക്ഷയെയും നശിപ്പിക്കുന്നു.
ചിത്രങ്ങളുടെ നിർമാതാക്കളെന്ന നിലയിൽ ഞങ്ങള്‍ ഈ സംഭവങ്ങളെ വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. അത് ഭാവിയില്‍ സമാന അനുഭവം ഉണ്ടാവാതിരിക്കാന്‍ വേണ്ടി മാത്രമല്ല, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ കൂടിയാണ്.
സൈബര്‍ ക്രൈമില്‍ ഇതിനകം ഞങ്ങള്‍ പരാതി നല്‍കിക്കഴിഞ്ഞു. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്.' പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രേക്ഷകരോട് അഭ്യര്‍ഥിച്ചുകൊണ്ട് മൈത്രി മൂവി മേക്കേഴ്‌സ് വിശദമാക്കി.
More Read: 'അല്ലു'വിനെതിരെ 'ഫഹദ്' അപകടകാരിയാകും ; 'പുഷ്‌പ'യിലെ ക്യാരക്‌ടര്‍ ലുക്ക്
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്‍പയിലെ ഗാനം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ അത് ലീക്കായിരുന്നു. ചിത്രത്തിലെ ലൊക്കേഷൻ സ്റ്റില്ലുകളും പോസ്റ്ററുകളും ഇത്തരത്തിൽ പുറത്തെത്തിയിരുന്നു. സര്‍ക്കാരു വാരി പാട്ടയിലെ ടീസറിന്‍റെ പൈറേറ്റഡ് കോപ്പിയും ഇങ്ങനെ പ്രചരിച്ചിട്ടുണ്ട്.