ഹാക്ക് ചെയ്യപ്പെട്ട തന്‍റെ ഫേസ്ബുക്ക് പേജ് തിരിച്ചുകിട്ടിയതായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. തന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വെള്ളിയാഴ്‌ച നടൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.
പേജിലെ പ്രൊഫൈല്‍ ചിത്രം മാറ്റുകയും അനാവശ്യമായ പോസ്റ്റുകള്‍ പങ്കുവയ്ക്കപ്പെടുകയും ചെയ്തതോടെയാണ് ഫേസ്‌ബുക്ക് ഹാക്ക് ചെയ്യപ്പെട്ടെന്ന കാര്യം മുരളി ഗോപി മനസിലാക്കിയത്.
'ഒരു ഭീകര ഹാക്കിങ്ങിന് ശേഷം എന്‍റെ എഫ്ബി പേജ് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. സംഭവം മനസിലാക്കി എന്‍റെ ശ്രദ്ധയിൽപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി. പേജ് അതിവേഗം തിരിച്ച് കിട്ടുന്നതിന് സഹായിച്ച ഫേസ്‌ബുക്ക് ടീമിനും നന്ദി അറിയിക്കുന്നു', - മുരളി ഗോപി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
More Read: മുരളി ഗോപിയുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്തു ; മിസ്റ്റർ ഹാക്കർ ,നിങ്ങളെ മനസ്സിലാവുന്നില്ലെന്ന് കമന്‍റ്
മുരളി ഗോപിയുടെ റിലീസ് കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രം കുരുതിയാണ്. പൃഥ്വിരാജ്, റോഷൻ മാത്യു, മാമുക്കോയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
മോഹൻലാൽ- പൃഥ്വിരാജ് ബോക്‌സ്ഓഫിസ് ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ തിരക്കഥാകൃത്ത് കൂടിയാണ് മുരളി ഗോപി. ചിത്രത്തിന്‍റെ തുടർഭാഗം എമ്പുരാന്‍റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍.