ETV Bharat / sitara

മൃണാൾ താക്കൂർ തെലുങ്കിലേക്ക്; അരങ്ങേറ്റം ദുൽഖർ ചിത്രത്തിലൂടെ - ദുൽഖർ സൽമാൻ

1960ൽ ജമ്മു കശ്മീരിൽ നടന്ന പ്രണയകഥ പറയുന്ന ചിത്രം ഹനു രാഘവപുഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

mrunal thakur  dulquer salmaan  hanu raghavapudi  telugu movie  മൃണാൾ താക്കൂർ തെലുങ്കിലേക്ക്  അരങ്ങേറ്റം ദുൽഖർ ചിത്രത്തിലൂടെ  മൃണാൾ താക്കൂർ  ദുൽഖർ സൽമാൻ  ഹനു രാഘവപുഡി
മൃണാൾ താക്കൂർ തെലുങ്കിലേക്ക്; അരങ്ങേറ്റം ദുൽഖർ ചിത്രത്തിലൂടെ
author img

By

Published : Aug 1, 2021, 5:04 PM IST

ദുൽഖർ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മൃണാൾ താക്കൂർ. പ്രൊഡക്ഷൻ നമ്പർ 7 എന്ന് നിലവിൽ പേരിട്ടിരിക്കുന്ന ദുൽഖർ ചിത്രത്തിലൂടെയാണ് മൃണാൾ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുക. സീത എന്ന കഥാപാത്രത്തെയാണ് മൃണാൾ ചിത്രത്തിൽ അവതരിപ്പിക്കുക. മൃണാളിന്‍റെ 29-ാം പിറന്നാൾ ദിനത്തിൽ ചിത്രത്തിലെ സീതയുടെ ക്യാരക്ടറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ഹനു രാഘവപുഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1960ൽ ജമ്മു കശ്മീരിൽ നടന്ന പ്രണയകഥയാണ് ചിത്രത്തിന്‍റെ പ്രമേയം. ലഫ്റ്റനന്‍റ് റാമിന്‍റെ പ്രണയ കഥ പറയുന്ന ചിത്രത്തിൽ ലെഫ്റ്റനന്‍റ് റാമിനെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. സൂപ്പർ 30, ബട്‌ല തുടങ്ങിയ ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ച മൃണാൾ താക്കൂർ ഫർഹാൻ അക്തറിന്‍റെ സ്പോർട്സ് ഡ്രാമ തൂഫാനിലൂടെ ശ്രദ്ധിക്കപ്പെട്ടു. മറാഠി ചിത്രങ്ങളായ വിറ്റി ഡണ്ടു, സുരാജ്യ എന്നീ ചിത്രങ്ങളിലും മൃണാൾ അഭിനയിച്ചിട്ടുണ്ട്.

Also Read: കൈ നിറയെ സിനിമകളുമായി പിറന്നാൾ ദിനത്തിൽ ദുൽഖർ

ദുൽഖർ സൽമാന്‍റെ 35-ാം ജന്മദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. വൈജയന്തി മൂവീസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് വിശാൽ ചന്ദ്രശേഖർ ആണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.