Marakkar big release after a long break : നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളില്‍ ആവേശതിമിര്‍പ്പോടെ എത്തിയ മോഹന്‍ലാല്‍ ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം'. സമ്മിശ്ര പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇന്ന് പുലര്‍ച്ചെ 12 മണിക്കാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം ആരംഭിച്ചത്. ആയിരത്തിലികം ഫാന്‍സ് ഷോകളാണ് ആദ്യ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്.
Mohanlal in Saritha theatre for watching Marakkar : റിലീസ് ദിനം തന്നെ ചിത്രം കാണാന്‍ മോഹന്‍ലാലും എത്തിയിരുന്നു. കൊച്ചിയിലെ സരിതാ തിയേറ്ററിലാണ് മോഹന്‍ലാലും കുടുംബവും ചിത്രം കാണാന്‍ എത്തിയത്. തന്‍റെ ബിഗ് ബഡ്‌ജറ്റ് ചിത്രം കാണാന്‍ തിയേറ്ററിലെത്തിയ താരം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്‌തു.
Will Marakkar enters 500 crores club : ഇന്ത്യന്‍ സിനിമയുടെ ഒരു മാറ്റം തന്നെ ആയിരിക്കുമോ 'മരക്കാര്‍' എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് സാധിക്കട്ടെ എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി. റിലീസിന് മുമ്പ് തന്നെ പ്രീ ബുക്കിംഗിലൂടെ 100 കോടി കടന്ന മരക്കാര്‍ 500 കോടിയില്‍ എത്തുമോ എന്ന ചോദ്യത്തിന് ചെറു ചിരിയോടെ 'മോന്‍റെ നാക്ക് പൊന്നായിരിക്കട്ടെ' എന്നാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.. പ്രത്യേക സാഹചര്യമാണ്, പ്രത്യേക സിനമിമയാണ് അത് തിയേറ്ററില്‍ തന്നെ കാണാന്‍ ആഗ്രഹിച്ച ഒരാളാണ് താനെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
Marakkar release : റിലീസിന് മുമ്പേ 'മരക്കാര്‍' 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. റിലീസ് പ്രഖ്യാപനം മുതല്‍ തന്നെ ചിത്രത്തിന്‍റെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. റെക്കോര്‍ഡ് സൃഷ്‌ടിച്ചു കൊണ്ടാണ് 'മരക്കാര്‍' ലോക വ്യാപകമായി പ്രര്‍ശനത്തിനെത്തിയത്. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് 'മരക്കാര്‍' റിലീസിനെത്തിയത്. പ്രതിദിനം 16,000 ഷോകളാണുള്ളത്. കേരളത്തിലെ 631 സ്‌ക്രീനുകളില്‍ 626 സ്‌ക്രീനുകളിലാണ് 'മരക്കാര്‍' ഇന്ന് പ്രദര്‍ശനത്തിനെത്തിയത്.
Also Read : തിയേറ്ററുകൾ ഇളക്കി മറിച്ച് മരക്കാർ എത്തി