സ്‌ത്രീധനത്തിന്‍റെ പേരിലുള്ള പീഡന മരണങ്ങൾ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സജീവ ചർച്ചയാണ്. കൊല്ലത്ത് വിസ്‌മയ എന്ന പെൺകുട്ടി സ്ത്രീധന പീഡനം മൂലം ആത്മഹത്യ ചെയ്‌തതടക്കം നടുക്കമുണ്ടാക്കിയ സംഭവങ്ങളാണ്.
സ്ത്രീധന സമ്പ്രദായത്തിനെതിരെ പല മേഖലകളിലുള്ളവരും ഇതിനോടകം പ്രതികരിച്ചുകഴിഞ്ഞു. ഇപ്പോഴിതാ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണെന്ന സന്ദേശവുമായി 'ആറാട്ട്' എന്ന മോഹൻലാലിന്‍റെ ഏറ്റവും പുതിയ സിനിമയിലെ രംഗം സമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
സമകാലിക വിഷയം ഉൾപ്പെടുത്തിയ ആറാട്ടിലെ രംഗം ശ്രദ്ധ നേടുന്നു
"സ്ത്രീകൾക്ക് കല്ല്യാണമല്ല, സ്വയം പര്യാപ്തതയാണ് വേണ്ടത്. അതാണ് പൊളിറ്റിക്കലി കറക്റ്റ്" എന്ന് 'നെയ്യാറ്റിൻകര ഗോപൻ' പറയുന്നത് വീഡിയോയിൽ കാണാം. "തുല്യതയുള്ള രണ്ടുപേരുടെ പരസ്‌പര ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം.
Read more: 'നേനു വാലനി ചെമ്പൈ സാലു'; വിഷുവിന് വെടിക്കെട്ട് ടീസറുമായി ആറാട്ട്
അത് കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ" എന്ന് കുറിച്ചുകൊണ്ടാണ് മോഹൻലാൽ വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു.
ആറാട്ട് സ്ത്രീവിരുദ്ധമായിരിക്കില്ല : ഉദയകൃഷ്‌ണ
നെയ്യാറ്റിന്‍കര ഗോപനായി മോഹൻലാൽ എത്തുന്ന ആറാട്ട് സംവിധാനം ചെയ്തിരിക്കുന്നത് ബി. ഉണ്ണികൃഷ്‌ണനാണ്. പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്‌ണ രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.
Read more: നെയ്യാറ്റിന്‍കര ഗോപനെത്തും തിയറ്ററുകളില്‍ ; ആറാട്ട് റിലീസിന്
ആറാട്ട് മാസ് മസാല പടമായിരിക്കുമെങ്കിലും സ്ത്രീവിരുദ്ധതയോ ജനാധിപത്യ വിരുദ്ധതയോ ഉണ്ടാവില്ലെന്ന് ഉദയകൃഷ്‌ണ അറിയിച്ചിരുന്നു.
റിലീസ് ഒക്‌ടോബർ 14ന്
ശ്രദ്ധ ശ്രീനാഥാണ് നായിക. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് മുഴുവൻ പേര്. ഒക്‌ടോബർ 14ന് ചിത്രം തിയറ്ററുകളിൽ എത്തും.
നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്‍റണി, സ്വാസിക, ഇന്ദ്രൻസ്, മാളവിക, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, രചന നാരായണൻകുട്ടി, കോട്ടയം രമേശ്, ശിവജി ഗുരുവായൂർ, പ്രശാന്ത് അലക്സാണ്ടർ, അശ്വിൻ, നേഹ സക്സേന തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.
- " class="align-text-top noRightClick twitterSection" data="">