നടൻ സിദ്ദിഖ് അപമര്യാദയായി പെരുമാറിയതായി യുവ നടി രേവതി സമ്പത്ത്. മൂന്ന് വർഷം മുമ്പ് തിരുവനന്തപുരം നിള തിയേറ്ററിൽ വെച്ച് താരത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് നടിയുടെ ആരോപണം.
സിദ്ദിഖിന്റെ പെരുമാറ്റം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓർമ്മയിലുണ്ടെന്നും രേവതി ഫേസ്ബുക്കിൽ കുറിച്ചു. 2016ൽ 'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിന്റെ പ്രിവ്യു ചടങ്ങിനിടെയാണ് സിദ്ദിഖ് ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്ന് രേവതി പറയുന്നു. സ്വന്തം മകൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നും രേവതി കുറിപ്പില്‍ ചോദിക്കുന്നു.
മുൻപ് ഡബ്ല്യുസിസിക്കെതിരെ കെപിഎസി ലളിതക്കൊപ്പം സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രേവതിയുടെ പോസ്റ്റ്. ഈ വിഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ തനിക്കുണ്ടായ അനുഭവം തുറന്ന് പറയാതിരിക്കാനാവില്ലെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.