ETV Bharat / sitara

നായാട്ടിന് റീമേക്കുകൾ ഒരുങ്ങുന്നു; തമിഴിൽ സംവിധാനം ഗൗതം മേനോൻ - നായാട്ട്

നായാട്ട് ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത അഞ്ച് മികച്ച അന്താരാഷ്ട്ര ചിത്രങ്ങളില്‍ ഇടം നേടിയിട്ടുണ്ട്

martin prakkat  nayattu  gautham vasudev menon  കുഞ്ചാക്കോ ബോബൻ  നിമിഷ സജയൻ  ജോജു ജോർജ്  മാർട്ടിൻ പ്രക്കാട്ട്  നായാട്ട്  ഗൗതം വാസുദേവ് മേനോൻ
നായാട്ടിന് റീമേക്കുകൾ ഒരുങ്ങുന്നു; തമിഴിൽ സംവിധാനം ഗൗതം മേനോൻ
author img

By

Published : Jul 31, 2021, 6:08 PM IST

കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ടിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നായാട്ടിന് റീമേക്കുകൾ ഒരുങ്ങുന്നു. വളരെയധികം നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു നായാട്ട്. ചിത്രത്തിന് തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് റീമേക്കുകൾ ഒരുങ്ങുന്നത്. തമിഴിൽ ഗൗതം വാസുദേവ് മേനോൻ ആണ് റീമേക്ക് സംവിധാനം ചെയ്യുന്നത്.

മൂന്ന് പൊലീസുകാർ നേരിടുന്ന പ്രശ്നങ്ങൾ സമകാലിക രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിൽ പറഞ്ഞ ചിത്രം ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത അഞ്ച് മികച്ച അന്താരാഷ്ട്ര ചിത്രങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. മൊറോക്കൻ ചിത്രം ദ് അൺനോൺ സെയ്ന്‍റ്, ഹംഗേറിയൻ ചിത്രം സ്വീറ്റ്, അംഗോള ചിത്രം എയർ കണ്ടിഷനർ, ചിലെ ചിത്രം ലിന ഫ്രം ലിമ എന്നവയാണ് പട്ടികയിലെ മറ്റു ചിത്രങ്ങൾ.

Also Read: വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ; മമ്മൂട്ടിയുടെ പദ്ധതിക്ക് തുടക്കമായി

ആറ് വർഷത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രചന നിർവഹിച്ചത് ഷാഹി കബീർ ആയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.