മലയാള സിനിമ താരങ്ങള്‍ക്ക് റേഞ്ച് റോവറിനോടുള്ള ഇഷ്ടം കൂടി വരികയാണ്. പൃഥ്വിരാജിനും ഫഹദ് ഫാസിലിനും ശേഷം മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യരാണ് ഇപ്പോൾ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരിക്കുന്നത്. റേഞ്ച് റോവര്‍ വേളാറാണ് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ സ്വന്തമാക്കിയത്. ഏകദേശം 75 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ വില.
റേഞ്ച് റോവര്‍ ലൈനപ്പിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നാണ് വേളാര്‍. 2017ൽ രാജ്യാന്തര വിപണിയിലെത്തിയ വേളാർ അതേ വർഷം തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. പെട്രോൾ, ഡീസല്‍ എൻജിനുകളിൽ ലഭിക്കുന്ന ഈ ആഡംബര എസ്‍യുവിയുടെ ഷോറൂം വില ആരംഭിക്കുന്നത് 72 ലക്ഷം രൂപ മുതലാണ്.
- " class="align-text-top noRightClick twitterSection" data="">
നടി മഞ്ജു വാര്യരുടെ 41-ാം ജന്മദിനമായിരുന്നു ഇന്നലെ. പിറന്നാൾ ആഘോഷത്തിന് ഇരട്ടി മധുരമായാണ് മഞ്ജു റേഞ്ച് റോവർ സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയിൽ ഏറെ ആരാധകരുള്ള മഞ്ജുവിന് നിരവധി പേരാണ് ആശംസകൾ നേർന്നെത്തിയത്. സിനിമാ താരങ്ങളും മഞ്ജുവിന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.