ETV Bharat / sitara

100 ദിവസങ്ങള്‍, ചിത്രീകരണം തായ്‌ലന്‍റില്‍, വന്‍താരനിര; മണിരത്നം ചിത്രം ഒരുങ്ങുന്നു - പൊന്നിയൻ സെല്‍വൻ

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്.

maniratnam
author img

By

Published : Sep 20, 2019, 8:21 AM IST

മണിരത്നത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ അണിനിരക്കുന്നത് വന്‍ താരനിര. തായ്‌ലന്‍റില്‍ 100 ദിവസം നീണ്ട് നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളായാണ് സിനിമ ചിത്രീകരിക്കുന്നത്.

അമിതാഭ് ബച്ചന്‍, ജയറാം, ഐശ്വര്യ റായ്, വിക്രം, ജയം രവി, കാര്‍ത്തി, പാര്‍ഥിപന്‍, സത്യരാജ്, കീര്‍ത്തി സുരേഷ്, അമല പോള്‍, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. തായ്‌ലന്‍റിലെ വനത്തില്‍ ആയിരിക്കും സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്. ഷൂട്ടിംഗിനായി താരങ്ങളെല്ലാം അവിടെ ക്യാംപ് ചെയ്യും. ഇതുവഴി താരങ്ങളുടെ കാള്‍ ഷീറ്റ് പ്രശ്‌നവും തലവേദനയാകില്ലെന്ന് നിര്‍മാതാക്കള്‍ കണക്കുകൂട്ടുന്നു. എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ഗാനരചന നിര്‍വഹിക്കുന്നത് വൈരമുത്തു.

ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെ കുറിച്ച് കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലാണ് പൊന്നിയിൻ സെൽവൻ. മണിരത്‌നത്തിന്‍റെ സ്വപ്ന പദ്ധതിയാണ് ഈ ചിത്രം. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്‌നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോയി. പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി 1958ല്‍ എം ജി ആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് നടന്നില്ല.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.