ETV Bharat / sitara

'മാർജാര ഒരു കല്ലുവച്ച നുണ'; പ്രൊമോ ഗാനത്തിന് വൻ സ്വീകാര്യത - 'മാർജാര ഒരു കല്ലുവച്ച നുണ' വാർത്ത

ചിത്രത്തിലെ ഗാനങ്ങൾ ആരാധകർ ഏറ്റെടുത്തതോടെ വിജയ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

മാർജാര ഒരു കല്ലുവച്ച നുണ
author img

By

Published : Oct 29, 2019, 7:50 PM IST

Updated : Oct 29, 2019, 10:41 PM IST

നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാർജാര ഒരു കല്ലുവച്ച നുണ'. ജെയ്‌സൺ, വിഹാൻ, രേണുക എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളിയാണ് നിർമാണം. ജെറി സൈമൺ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയിൽ സുധീർ കരമന, ഹരീഷ് പേരടി, ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി, അഭിരാമി എന്നിവരും അഭിനയിക്കുന്നുണ്ട്.

റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു. മണിചിത്രത്താഴിലേതുപോലെ ദുരൂഹത നിറഞ്ഞതും മെലോഡിയസ് ആയിട്ടുള്ളതുമായ ഗാനങ്ങള്‍ മാർജാരയിലുണ്ടാകും. ദീപാവലി ദിനത്തിൽ ചിത്രത്തിന്‍റെ പ്രോമൊ സോങ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മലയാളത്തിന്‍റെ യുവഗായകൻ ജോബ് കുര്യൻ ആലപിച്ച "ആരൊരാൾ..." എന്ന് തുടങ്ങുന്ന ഗാനത്തിന് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ പോലെ മികച്ചതായിരിക്കും 'മാർജാര ഒരു കല്ലുവച്ച നുണ'യെന്നാണ് പ്രതീക്ഷിക്കുന്നത്.

Intro:Body:മണിച്ചിത്രത്താഴിനു ശേഷം മാർജാര

https://youtu.be/oGHboj8fH04

ജെയ്സൺ,വിഹാൻ,രേണുക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ചിത്രമാണ് " മാർജാര ഒരു കല്ലുവച്ച നുണ"
മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ സുധീർ കരമന,ഹരീഷ് പേരടി,ടിനി ടോം,രാജേഷ് പാണാവള്ളി,,കൊല്ലം സുധി,അഭിരാമി തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ജെറി സെെമൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റയായ മണിചിത്രത്താഴെന്ന ചിത്രവുമായി ഏറെ സാമ്യതയുള്ളതാണ് ഈ ചിത്രം.ചിത്രത്തിന്റെ കഥ ആവശ്യപ്പെടുന്ന പോലെ ദുരൂഹത നിറഞ്ഞതും അതോടൊപ്പം തന്നെ മെലോഡിയസ് ആയിട്ടുള്ളതും ആയിരുന്നു മണിച്ചിത്രത്താഴിലെ ഗാനങ്ങൾ. അതെ ക്യാറ്റഗറിയിൽ പെടുത്താവുന്ന ചിത്രമാണ് നവാഗതനായ രാകേഷ് ബാല സംവിധാനം ചെയ്തു റിലീസിന് ഒരുങ്ങുന്ന മിസ്റ്ററി ത്രില്ലെർ ചിത്രമാണ് മാർജാര - ഒരു കല്ലു വച്ച നുണ. ഒക്ടോബർ ഇരുപത്തിയേഴാം തിയതി ദീപാവലി ദിനത്തിൽ ചിത്രത്തിന്റെ പ്രോമൊ സോങ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. കിരൺ ജോസിന്റെ സംഗീത സംവിധാനത്തിൽ മലയാളത്തിന്റെ പ്രിയ ഗായകനായ ജോബ് കുര്യൻ ആലപിച്ച ‘ആരൊരാൾ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. മണിച്ചിത്രത്താഴിനു ശേഷം ഇതാദ്യം ആയിട്ടാണ് അതെ ക്യാറ്റഗറിയിൽ പെടുത്താവുന്ന ഒരു ഗാനം പുറത്തു വരുന്നത്. അത് കൊണ്ട് തന്നെ റിലീസിനൊരുങ്ങുന്ന മാർജാര ചിത്രത്തിലും വൻ പ്രതീക്ഷയാണ് കൈവന്നിരിക്കുന്നത്.

Etv Bharat
KochiConclusion:
Last Updated : Oct 29, 2019, 10:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.