തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു താരത്തിനും സംഘത്തിനും നേരെ ആക്രമണശ്രമം ഉണ്ടായത്.
ബെംഗളൂരു മലയാളിയായ ജോണ്‍സണ്‍ എന്നയാളാണ് പിടിയിലായത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വെച്ചുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മദ്യപിച്ചെത്തിയ ജോണ്‍സണെ സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി.
-
யார்டா நீ கோழை? பின்னாலிருந்து விஜய் சேதுபதியை உதைக்கறான்😡😡 pic.twitter.com/dLGdOn7sIV
— Thalaivar Darbarᴬᴺᴺᴬᴬᵀᵀᴴᴱ🇮🇳 (@Vijayar50360173) November 3, 2021 " class="align-text-top noRightClick twitterSection" data="
">யார்டா நீ கோழை? பின்னாலிருந்து விஜய் சேதுபதியை உதைக்கறான்😡😡 pic.twitter.com/dLGdOn7sIV
— Thalaivar Darbarᴬᴺᴺᴬᴬᵀᵀᴴᴱ🇮🇳 (@Vijayar50360173) November 3, 2021யார்டா நீ கோழை? பின்னாலிருந்து விஜய் சேதுபதியை உதைக்கறான்😡😡 pic.twitter.com/dLGdOn7sIV
— Thalaivar Darbarᴬᴺᴺᴬᴬᵀᵀᴴᴱ🇮🇳 (@Vijayar50360173) November 3, 2021
അന്തരിച്ച പ്രമുഖ കന്നട സൂപ്പര്‍താരം പുനീത് രാജ്‌കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായിരുന്നു കഴിഞ്ഞ ദിവസം വിജയ് സേതുപതി ബെംഗളൂരുവില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്നും പുറത്തേയ്‌ക്ക് നടക്കുകയായിരുന്ന വിജയ് സേതുപതിയെ ജോണ്‍സണ്‍ ഓടിച്ചെന്ന് താരത്തിന്‍റെ പുറകില്‍ ചവിട്ടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിനിടെ താരം മുന്നോട്ട് ആഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
അംഗരക്ഷകര്‍ തടഞ്ഞ് മാറ്റിയത് കൊണ്ടാണ് മര്‍ദ്ദനം ഏല്‍ക്കാതെ താരം രക്ഷപ്പെട്ടത്. അതേസമയം താരത്തിനൊപ്പം ഉണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്ക് മര്‍ദ്ദനമേറ്റു. താരത്തിനൊപ്പമുണ്ടായിരുന്ന ആളുകളും വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാരും ചേര്‍ന്ന് ആക്രമിയെ ഉടന്‍ പിടിച്ചുമാറ്റുകയായിരുന്നു.
കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് താരം അറിയിച്ചിട്ടുണ്ട്. അതേസമയം സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
Also Read: 'കേരളക്കാരനാണ്.. സൂപ്പര്‍സ്‌റ്റാറാണ്.. മമ്മൂട്ടി എന്നാണ് പേര്... ഇതൊരു നിർമാതാവിന്‍റെ വാക്കുകളാണ്