ടൊവിനോ തോമസ് നായകനാകുന്ന ഫോറന്‍സിക്കില്‍ മംമ്ത മോഹന്‍ദാസ് നായികയാവും. സെവന്‍ത്ത് ഡേ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ അഖില്‍ പോളും അനസ് ഖാനുമാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
കുറ്റാന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥനായിട്ടാണ് ടൊവിനോയെത്തുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണവും സംവിധാനവും സുജിത് വാസുദേവായിരിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സുജിത്തിന് പകരം രചയിതാക്കള്‍ തന്നെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.
സിജു മാത്യൂ നെവിസ് സെവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും, രാജു മല്ല്യത്തിന്‍റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഒക്ടോബറില്‍ ആരംഭിക്കും. എടക്കാട് ബറ്റാലിയന്‍ 06, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, പള്ളിച്ചട്ടമ്പി, മിന്നല്‍ മുരളി തുടങ്ങിയവയാണ് ടൊവിനോയുടേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.