മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രമായി 'മധുരരാജ'. വൈശാഖ് സംവിധാനം ചെയ്ത ചിത്രം 104 കോടിയാണ് ഇതുവരെ ആഗോള തലത്തില്‍ നേടിയത്. നിർമ്മാതാവ് നെല്‍സൺ ഐപ്പ് ആണ് ഈ സന്തോഷവാർത്ത ഫേസ്ബുക്കിലൂടെ ആരാധകർക്കായി പങ്കുവച്ചത്.
സംവിധായകൻ വൈശാഖിന്‍റെ രണ്ടാമത്തെ ചിത്രമാണ് 100 കോടി ക്ലബില്‍ ഇടം നേടുന്നത്. മോഹൻലാലിനെ നായകനാക്കി വൈശാഖ് അണിയിച്ചൊരുക്കിയ പുലിമുരുകനായിരുന്നു മലയാള സിനിമയിലെ ആദ്യ നൂറ് കോടി ചിത്രം. അമ്പതാം ദിവസത്തോട് അടുക്കുമ്പോഴാണ് ചിത്രം നൂറ് കോടി പിന്നിടുന്നത്. തുടക്കത്തില്‍ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നെങ്കിലും റമദാൻ മാസത്തേക്ക് കടന്നതോടെ കളക്ഷനില്‍ നേരിയ കുറവുണ്ടാവുകയായിരുന്നു. ഇതാണ് 100 കോടി ക്ലബില്‍ എത്താൻ വൈകിയതെന്നാണ് സൂചന.
ഈ അടുത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ആരാധകരെ ഏറെ സംതൃപ്തിപ്പെടുത്തിയ ചിത്രമായിരുന്നു 'മധുരരാജ'. വൈശാഖിന്‍റെ സംവിധാനത്തില്‍ 2010 ല്‍ പുറത്തിറങ്ങിയ 'പോക്കിരിരാജ'യുടെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുക്കിയത്.
- " class="align-text-top noRightClick twitterSection" data="">