ETV Bharat / sitara

Nanpakal Nerathu Mayakkam pack up : ' സ്വപ്‌നം സഫലമായത് പോലെയെന്ന് രമ്യ പാണ്ഡ്യൻ'.. 28 ദിവസം കൊണ്ട് പാക്കപ്പ് പറഞ്ഞ് ലിജോ ജോസ്‌ - Mammootty latest movies

Ramya Pandian says her dream come true : മെഗാസ്‌റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് സ്വപ്‌നം സഫലമായത് പോലെയെന്ന് രമ്യ പാണ്ഡ്യൻ. മമ്മൂട്ടി-ലിജോ ജോസ്‌ ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ പാക്കപ്പ് പറഞ്ഞ സാഹചര്യത്തിലാണ് കുറിപ്പുമായി രമ്യ രംഗത്തെത്തിയത്.

Nanpakal Nerathu Mayakkam pack up  Mammootty Lijo Jose movie  Ramya Pandian says her dream come true  28 ദിവസം കൊണ്ട് പാക്കപ്പ് പറഞ്ഞ് ലിജോ ജോസ്‌  മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് സ്വപ്‌നം സഫലമായത് പോലെയെന്ന് രമ്യ പാണ്ഡ്യ  Nanpakal Nerathu Mayakkam completed in 28 days  Ramya Pandian in Mammootty movie  Ramya Pandian is happy to acted in Mammootty movie  Bigg Boss Contestant Ramya Pa  Ashokan with Mammootty movie  Mammootty's first production for Nanpakal Nerathu Mayakkam  Nanpakal Nerathu Mayakkam cast and crew  Mammootty latest movies  'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി
Nanpakal Nerathu Mayakkam pack up : 'മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് സ്വപ്‌നം സഫലമായത് പോലെയാണ്..' 28 ദിവസം കൊണ്ട് പാക്കപ്പ് പറഞ്ഞ് ലിജോ ജോസ്‌
author img

By

Published : Dec 7, 2021, 10:29 AM IST

Nanpakal Nerathu Mayakkam completed in 28 days : മെഗാസ്‌റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ലിജോ ജോസ്‌ പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. നവംബര്‍ ഏഴിന് വേളാങ്കണ്ണിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.

പഴനിയായിരുന്നു പ്രധാന ലൊക്കേഷന്‍. തമിഴ്‌നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. തമിഴ്‌നാട്ടിലെ മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നാണ് ലിജോയും കൂട്ടരും ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. മമ്മൂട്ടി-ലിജോ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് 'നന്‍പകല്‍ നേരത്ത് മയക്കം'.

  • I am glad to officially announce that my next project is in malayalam.

    To have an opportunity to work with the Critically acclaimed and the most influential director @mrinvicible sir and Megastar @mammukka sir has been a dream come true. Thank you @thenieswar sir and the team pic.twitter.com/bH4SnzJZX5

    — Ramya Pandian (@iamramyapandian) December 6, 2021 " class="align-text-top noRightClick twitterSection" data=" ">

Ramya Pandian in Mammootty movie : തമിഴ്‌ നടി രമ്യ പാണ്ഡ്യനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. രമ്യയുടെ ലൊക്കേഷന്‍ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. പാക്കപ്പ് പറഞ്ഞ സാഹചര്യത്തില്‍ മമ്മൂട്ടിക്കും ലിജോ ജോസിനുമൊപ്പമുള്ള ചിത്രങ്ങളും രമ്യ പങ്കുവെച്ചു. ഒരു കുറിപ്പും രമ്യ പങ്കുവെച്ചിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

Ramya Pandian is happy to acted in Mammootty movie : എന്‍റെ അടുത്ത പ്രോജക്‌ട് മലയാളത്തിലാണ് എന്നത് വളരെ സന്തോഷത്തോടെ പ്രഖ്യാപിക്കുകയാണ്. നിരൂപക പ്രശസ്‌തി നേടിയ വളരെ സ്വാധീനമുള്ള സംവിധായകന്‍ ലിജോ ജോസ്‌ പെല്ലിശ്ശേരിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. മെഗാസ്‌റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് സ്വപ്‌നം സഫലമായത് പോലെയാണ്. തേനീശ്വര്‍ സാറിനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു. - രമ്യ പാണ്ഡ്യൻ കുറിച്ചു.

Bigg Boss Contestant Ramya Pandian : മുന്‍ ബിഗ്‌ ബോസ്‌ തമിഴ്‌ മത്സരാര്‍ഥി കൂടിയാണ് രമ്യ പാണ്ഡ്യൻ. ബിഗ്‌ ബോസ്‌ തമിഴ്‌ സീസണ്‍ 4 മത്സരാര്‍ഥിയായിരുന്നു രമ്യ. 2015ല്‍ പുറത്തിറങ്ങിയ 'ഡമ്മി തപസ്' എന്ന ചിത്രത്തിലൂടെയാണ് രമ്യ സിനിമയില്‍ അരങ്ങേറിയത്.

Ashokan with Mammootty movie : ചിത്രത്തില്‍ അശോകനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 30 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അശോകന്‍ മമ്മൂട്ടിക്കൊപ്പം വേഷമിടുന്നത്. ഇതേകുറിച്ച് അശോകനും പ്രതികരിച്ചിരുന്നു. '30 വര്‍ഷത്തിന്‌ ശേഷം മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്ന സിനിമയാവുമ്പോള്‍ അതിലൊരു പ്രത്യേകത എന്നെ സംബന്ധിച്ച് സ്വാഭാവികമായിട്ടുമുണ്ട്. സന്തോഷവും ത്രില്ലുമുണ്ട്.

ചെയ്‌ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്‌തമായിട്ടുള്ള സിനിമയാണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും അങ്ങനെ തന്നെയാണ്. മമ്മൂക്കയുടേതും വളരെ വ്യത്യസ്‌തമായ ഒരു വേഷമാണ്. മമ്മൂക്കയ്‌ക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സിനിമ അദ്ദേഹത്തിന്‍റെ സ്വന്തം പ്രൊഡക്ഷന്‍ കൂടിയാണ് എന്നത് എന്നെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്.' -അശോകന്‍ പറഞ്ഞു.

Mammootty's first production for Nanpakal Nerathu Mayakkam : മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുന്നത്. നര്‍മ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ പുതിയ ബാനര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി കമ്പനി എന്നാണ് താരത്തിന്‍റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ പേര്. ആമേന്‍ മൂവി മൊണാസ്‌ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയുമുണ്ട്.

Nanpakal Nerathu Mayakkam cast and crew : മമ്മൂട്ടിക്കൊപ്പം പുതുമുഖ താരങ്ങളാണ് മലയാളത്തിലും തമിഴിലുമായി അണിനിരക്കുക. 'പേരന്‍പ്', 'പുഴു' എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ഈശ്വറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുക. എസ്‌.ഹരീഷാണ് തിരക്കഥ ഒരുക്കുന്നത്. 'ജല്ലിക്കെട്ട്', 'ചുരുളി', എന്നിവയ്ക്ക് പിന്നാലെ എസ് ഹരീഷ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നു. തിയേറ്റര്‍ റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.

Mammootty latest movies : സിബിഐ 5 ലാണ് മമ്മൂട്ടി ഇനി ജോയിന്‍ ചെയ്യുക. അമല്‍ നീരദിന്‍റെ 'ഭീഷ്‌മപര്‍വം', നവാഗത സംവിധായക റത്തീന ഷര്‍ഷാദിന്‍റെ 'പുഴു', 'മാമാങ്ക'ത്തിന് ശേഷം വേണുകുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം, 'കൊട്ട്വോളാണ് എന്‍റെ മാലാഖ' സംവിധായകന്‍ നിസാം ബഷീറിന്‍റെ ചിത്രം തുടങ്ങിയവയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍. അഖില്‍ അക്കിനേനി നായകനാകുന്ന 'ഏജന്‍റ്‌' ആണ് മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം. ലിജോ ജോസിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് ചുരുളി.

Also Read : IDSFFK: അന്താരാഷ്ട്ര ഡോക്യുമെന്‍ററി- ഹ്രസ്വചിത്ര മേള; ബെയ്റൂത്ത് - ഐ ഒഫ് ദ സ്റ്റോം ഉദ്ഘാടന ചിത്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.