ETV Bharat / sitara

സൗഹൃദവും സംഘർഷവും കോർത്തിണക്കി സ്റ്റാന്‍റ് അപ്പ്; പതിമൂന്നിന് തിയേറ്ററിലെത്തും - Nimisha sajayan

പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന സ്റ്റാന്‍റ്  അപ്പിൽ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള വ്യത്യസ്‌തവും വെെവിധ്യവുമായ കഥാപാത്രങ്ങളെയാണ് നിമിഷ സജയനും രജീഷ വിജയനും അവതരിപ്പിക്കുന്നത്.

നിമിഷ സജയനും രജീഷ വിജയനും  വിധു വിൻസെന്‍റ്  സ്റ്റാന്‍റ് അപ്പ്  സ്റ്റാന്‍റ് അപ്പ് സിനിമ  Malayalam film Stand Up  Stand Up  Stand Up film  Nimisha sajayan  rajeesha vijayan
സ്റ്റാന്‍റ് അപ്പ്
author img

By

Published : Dec 11, 2019, 7:50 PM IST

നിമിഷ സജയൻ, രജീഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിധു വിൻസെന്‍റ് സംവിധാനം ചെയ്യുന്ന 'സ്റ്റാന്‍റ് അപ്പ്' ഈ മാസം 13ന് തിയേറ്ററിലെത്തും . നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ മാൻഹോളിന് ശേഷം വിധു വിൻസെന്‍റ് സംവിധാനം ചെയ്യുന്ന നായിക പ്രാധാന്യമുള്ള ചിത്രത്തിൽ പ്രണയം ഉണ്ടാക്കുന്ന സംഘർഷാവസ്ഥകളെ ചിത്രീകരിക്കുന്നു. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന സ്റ്റാന്‍റ് അപ്പിൽ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള വ്യത്യസ്‌തവും വെെവിധ്യവുമായ കഥാപാത്രങ്ങളെയാണ് നിമിഷ സജയനും രജീഷ വിജയനും അവതരിപ്പിക്കുന്നത്.

അർജ്ജുൻ അശോകൻ, വെങ്കിടേഷ്, ജൂനൈസ്, നിസ്‌താർ അഹമ്മദ്, സുനിൽ സുഖദ, സജിത മഠത്തിൽ, സീമ, ദിവ്യ ഗോപിനാഥ്, സേതു ലക്ഷ്മിയമ്മ, ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്‍റോ ജോസഫ്, ബി.ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ടോബിൻ തോമസാണ്. ഉമേശ് ഓമനക്കുട്ടനാണ് കഥയും തിരക്കഥയും. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് വർക്കിയാണ് .

Intro:Body:നിമിഷ സജയൻ,രജീഷ വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന " സ്റ്റാൻഡ അപ്പ് " ഡിസംബര്‍ 13ന് തിയ്യേറ്ററിലെത്തുന്നു.അർജ്ജുൻ അശോകൻ,വെങ്കിടേഷ്,ജൂനീസ്,നിസ്താർ അഹമ്മദ് ,സുനിൽ സുഖദ,സജിത മഠത്തിൽ,സീമ,ദിവ്യ ഗോപിനാഥ്,സേതുലക്ഷ്മിയമ്മ,ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
നിരവധി രാജ്യാന്തര പുരസ്ക്കാരങ്ങൾ നേടിയ മാൻ ഹോളിനു ശേഷം വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന നായിക പ്രാധാന്യമുള്ള ഈ ചിത്രത്തിൽ പ്രണയം ഉണ്ടാക്കുന്ന സംഘർഷാവസ്ഥകളെ ചിത്രീകരിക്കുന്നു.കോമഡി യുടെ പശ്ചാത്തലത്തിൽ കഥ പറയുമ്പോൾ തന്നെ ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തിൽ പെൺകുട്ടികളെ സൗഹൃദം,പിണക്കങ്ങൾ,സംഘർഷങ്ങൾ എങ്ങനെ ബാധിക്കുന്നുവെന്നും ചൂണ്ടികാണിക്കുന്നു.
ആറു പേരുടെ സൗഹൃദക്കൂട്ടം.പല സ്ഥലങ്ങളിൽ നിന്ന് പല ജീവിതസാഹചര്യങ്ങളിൽ നിന്ന് പലപ്പോളായി നഗരത്തിൽ എത്തിയവർ.
ദിയ,കീർത്തി,ആദിത്,ജീവൻ,അമൽ,തസ്നി ഇവർ നഗരത്തിൽ അവരുടെതായ കർമ്മങ്ങളിലേർപ്പെടുന്ന വേളയിൽ തന്നെ ഇവരിൽ രണ്ടു പേർ പ്രണയത്തിലാവുകയും അത് മൊത്തം സൗഹൃദത്തെ എങ്ങനെ ബാധിക്കുന്നവെന്ന് ഹൃദയസ്പർശിയായി ചിത്രീകരിക്കുന്ന ചിത്രമാണ് "സ്റ്റാൻഡ് അപ്പ്"
വാണിജ്യപരമായി തന്നെ മുഖ്യധാര ചിത്രമായി അവതരിപ്പിക്കുന്ന ഈ സിനിമയെ കോമഡി ക്രെെം ഡ്രാമയെന്ന് വിശേഷിപ്പിക്കാം.
പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്കി ഒരുക്കുന്ന ഈ ചിത്രത്തിൽ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള വ്യത്യസ്തവും വെെവിധ്യവുമുള്ള കഥാപാത്രത്തെയാണ് നിമിഷ സജയനും രജീഷ വിജയനും അവതരിപ്പിക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്,ബി ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിൻ തോമസ്സ് നിർവ്വഹിക്കുന്നു.ഉമേശ് ഒാമനക്കുട്ടൻ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
ബിലു പത്മിനി നാരായണൻ എഴുതിയ വരികൾക്കു വർക്കി സംഗീതം പകരുന്നു.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.