ഹൈദരാബാദ്: കരീഷ്‌മ കപൂറിന്‍റെ വീട്ടിൽ പാർട്ടിയ്‌ക്കെത്തിയപ്പോൾ വീഴാൻ പോയ മലൈക അറോറയെ രക്ഷിച്ച് ജീവനക്കാരൻ. ഞായറാഴ്‌ച രാത്രി ഭർത്താവ് അർജുൻ കപൂറിനൊപ്പം കരീഷ്‌മയുടെ വീട്ടിൽ പാർട്ടിയ്ക്കെത്തിയപ്പോഴാണ് മലൈക വീഴാൻ പോയത്.
കാറിൽ നിന്ന് ഇറങ്ങവെ ഹൈഹീൽ ചെരുപ്പിൽ ബാലൻസ് നഷ്‌ടപ്പെട്ട മലൈക വീഴാൻ പോകുകയായിരുന്നു. പെട്ടെന്ന് തന്നെ മലൈകയുടെ സമീപം നിന്നിരുന്ന ജീവനക്കാരൻ താരത്തെ പിടിച്ചതിനാൽ മലൈക താഴെ വീഴാതെ രക്ഷപെട്ടു.
ഗുസ്സിയുടെ പച്ച വെൽവെറ്റ് കോട്ടും ഷോർട്ട്സും ബ്രേസ്‌ലെറ്റും ധരിച്ചാണ് മലൈക കരീഷ്‌മയുടെ പാർട്ടിക്ക് എത്തിയത്. കറുത്ത നിറത്തിലുള്ള വസ്‌ത്രം ധരിച്ചാണ് അർജുൻ പാർട്ടിക്ക് എത്തിയത്.