മണിരത്‌നം - എ ആര്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു 'കണ്ണത്തില്‍ മുത്തമിട്ടാല്‍'. ആഭ്യന്തരയുദ്ധം നടക്കുന്ന ശ്രീലങ്കയിലേക്ക് തന്റെ അമ്മയെ അന്വേഷിച്ച് പോകുന്ന അമുദ എന്ന പെൺകുട്ടിയുടെയും അവളെ ജീവനെ പോലെ കരുതി വളർത്തുന്ന തിരുച്ചെൽവൻ- ഇന്ദിര ദമ്പതികളുടെയും കഥയാണ് ചിത്രം പറഞ്ഞത്. 2003ല്‍ തമിഴിലെ മികച്ച ഫീച്ചർ സിനിമക്കുള്ള പുരസ്കാരം നേടിയ ചിത്രം അതിമനോഹരമാക്കിയത് മാധവനും സിമ്രനും പിഎസ് കീർത്തന എന്ന ബാലതാരവും നന്ദിതാദാസും ചേർന്നായിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
ആ ചിത്രത്തിലൂടെ പ്രേക്ഷക ഇഷ്ടം കവർന്ന മാധവൻ- സിമ്രാൻ ജോഡികൾ 15 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സ്ക്രീനില്‍ ഒന്നിക്കുകയാണ്. നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കി മാധവൻ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി’ എന്ന ചിത്രത്തിലാണ് സിമ്രാനും മാധവനും ഒന്നിച്ചെത്തുന്നത്. ചിത്രത്തില്‍ നമ്പി നാരായണന്‍റെ വേഷത്തില്‍ മാധവൻ എത്തുമ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യാ വേഷമാണ് സിമ്രാൻ അവതരിപ്പിക്കുന്നത്. പാര്‍ത്താലെ പരവശം, കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്നിവയ്ക്ക് ശേഷം ഈ ജോടിയെ ഒന്നിച്ച് സക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.