ETV Bharat / sitara

ലൂസിഫറിനെയും കടത്തിവെട്ടി മധുരരാജ; റെക്കോർഡ് തിരുത്തി ട്രെയിലർ - madhuraraja

ഏറ്റവും വേഗത്തില്‍ 10 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാളം ട്രെയിലർ എന്ന റെക്കോഡ് 'മധുരരാജ' സ്വന്തമാക്കി കഴിഞ്ഞു.

raja
author img

By

Published : Apr 6, 2019, 3:12 PM IST

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി ചിത്രം 'മധുരരാജ'യുടെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങി. ഇന്നലെ രാത്രി എട്ട് മണിക്ക് റിലീസ് ചെയ്ത ട്രെയിലർ ഇതിനോടകം 20 ലക്ഷം പേരാണ് യൂട്യൂബില്‍ കണ്ടത്. ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാളം ട്രെയിലർ എന്ന റെക്കോഡ് മധുരരാജ സ്വന്തമാക്കി കഴിഞ്ഞു. അഞ്ച് മണിക്കൂറിനുള്ളിലാണ് മധുരരാജ ഈ നേട്ടം കരസ്ഥമാക്കിയത്. മോഹന്‍ലാല്‍ ചിത്രം ലൂസിഫറിൻ്റെ റെക്കോഡാണ് ഇതോടെ തിരുത്തപ്പെട്ടത്. ആദ്യ മണിക്കൂറില്‍ തന്നെ ഏഴ് ലക്ഷത്തിലധികം പേര്‍ ട്രെയിലർ കണ്ടിരുന്നു. എന്നാൽ ആദ്യ മണിക്കൂറിലെ കാഴ്ചക്കാരുടെ റെക്കോഡ് ഇപ്പോഴും ലൂസിഫറിനാണ്.

  • " class="align-text-top noRightClick twitterSection" data="">

വൈശാഖിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ മമ്മുട്ടിയെ കൂടാതെ നെടുമുടി വേണു, വിജയരാഘവൻ, സലീം കുമാർ, അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ, സിദ്ദിഖ്, നരേയ്ൻ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി തുടങ്ങിയവരും വേഷമിടുന്നു. അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് നായികമാർ. ബോളിവുഡ് താരം സണ്ണി ലിയോണിയുടെ ഐറ്റം ഡാൻസും ചിത്രത്തിലുണ്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്. ട്രെയിലറിന് മികച്ച വരവേൽപ്പ് ലഭിച്ചതോടെ വലിയ പ്രതീക്ഷയിലാണ് മധുരരാജയുടെ അണിയറപ്രവർത്തകരും ആരാധകരും. പ്രായത്തെ വെല്ലുന്ന മമ്മൂട്ടിയുടെ ഊര്‍ജസ്വലമായ സ്‌ക്രീന്‍ പ്രസന്‍സും ആക്ഷനും കോമഡിയും കലര്‍ന്ന മേക്കിങും ചിത്രത്തെ മികച്ച വിഷു എന്‍റര്‍ടെയ്നര്‍ ആക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.