ETV Bharat / sitara

‘മധുരരാജ’യുടെ ടീസറും ‘ലൂസിഫർ’ ട്രെയിലറും മാർച്ച് 20ന് - മധുരരാജ

ലൂസിഫർ ഈ മാസം 28നും മധുരരാജ ഏപ്രില്‍ 12നുമാണ് തിയേറ്ററുകളിലെത്തുന്നത്.

‘മധുരരാജ’യുടെ ടീസറും ‘ലൂസിഫർ’ ട്രെയിലറും മാർച്ച് 20ന്
author img

By

Published : Mar 18, 2019, 11:50 AM IST

വിഷുകാലത്ത് തിയേറ്ററുകളിൽ എത്തുന്ന പ്രധാനപ്പെട്ട ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ‘മധുരരാജയും, മോഹൻലാലിന്‍റെ ‘ലൂസിഫറും. രണ്ട് ചിത്രങ്ങളുടെയും പ്രീ-റിലീസ് പരിപാടികൾക്ക് നേരത്തെ തന്നെ തുടക്കമായിരുന്നു. ഇപ്പോഴിതാ, ഇരുകൂട്ടരുടെയും ആരാധകർക്ക് ആവേശം പകർന്ന് കൊണ്ട് ചിത്രങ്ങളുടെ ടീസർ-ട്രെയിലർ മാർച്ച് 20ന് എത്തും എന്ന വാർത്തയാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്നത്.

madhuraraja teaser and lucifer trailer releases on march 20th  madhuraraja  lucifer  മധുരരാജ  ലൂസിഫർ
‘മധുരരാജ’യുടെ ടീസറും ‘ലൂസിഫർ’ ട്രെയിലറും മാർച്ച് 20ന്

‘മധുരരാജ’യുടെ ടീസർ മാർച്ച് 20ന് എത്തും എന്ന് സംവിധായകൻ വൈശാഖ് ഫേസ്ബുക്കില്‍ അറിയിച്ചപ്പോൾ, ലൂസിഫറിന്‍റെ ട്രെയിലർ മാർച്ച് 20ന് നടക്കുന്ന ഒരു പുരസ്കാര ചടങ്ങില്‍ വച്ച് റിലീസ് ചെയ്‌തേക്കും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ‘ലൂസിഫർ’ ട്രെയിലർ ഓൺലൈനിൽ റിലീസ് ആവാൻ വീണ്ടും രണ്ട് ദിവസം കൂടി എടുക്കും എന്നും റിപ്പോർട്ടിൽ പറയുന്നു.

ഇരുപത്തിയാറ് നാളുകളായി റിലീസ് ചെയ്യപ്പെട്ട ‘ലൂസിഫർ’ ക്യാരക്റ്റർ പോസ്റ്ററുകൾ തന്നെ ഏറെ പ്രതീക്ഷ ഉണർത്തിയിരിക്കുകയാണ് ആരാധകരിൽ. മുരളി ഗോപി എഴുതുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്‍റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാൽ കൂടാതെ വിവേക് ഒബ്റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ലൂസിഫർ പോസ്റ്റർ

ഏറെ നാളുകൾക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ മാസ്സ് എന്‍റർടെയ്നർ ചിത്രമാണ് വൈശാഖിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മധുരരാജ. അദ്ദേഹത്തിന്‍റെ തന്നെ മുൻകാല ചിത്രമായ 'പോക്കിരിരാജ’യുടെ തുടർച്ചയാണ് ചിത്രം. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ ഐറ്റം ഡാൻസാണ് ‘മധുരരാജ’യുടെ മറ്റൊരു ആകർഷണം. നെൽസൺ ഐപ്പ് നിർമ്മാണവും ഉദയ്‌കൃഷ്‌ണ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Intro:Body:

ഇരുപത്തിയാറ് നാളുകളായി റിലീസ് ചെയ്യപ്പെട്ട ‘ലൂസിഫർ’ ക്യാരക്റ്റർ പോസ്റ്ററുകൾ തന്നെ ഏറെ പ്രതീക്ഷ ഉണർത്തിയിരിക്കുകയാണ് ആരാധകരിൽ. മുരളി ഗോപി എഴുതുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാൽ കൂടാതെ വിവേക് ഒബ്റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

ഏറെ നാളുകൾക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ മാസ്സ് എന്‍റർടെയ്നർ ചിത്രമാണ് വൈശാഖിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മധുരരാജ. അദ്ദേഹത്തിന്‍റെ തന്നെ മുൻകാല ചിത്രമായ 'പോക്കിരിരാജ’യുടെ തുടർച്ചയാണ് ചിത്രം. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസാണ് ‘മധുരരാജ’യുടെ മറ്റൊരു ആകർഷണം. നെൽസൺ ഐപ്പ് നിർമ്മാണവും ഉദയ്‌കൃഷ്‌ണ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.