Lyricist Bichu Thirumala passes away : പ്രശസ്‌ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (79) അന്തരിച്ചു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് തിരുവനന്തപുരം എസ് കെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിവെ പുലര്‍ച്ചെ 3.15ഓടെയായിരുന്നു (26 നവംബര്‍ 2021) അന്ത്യം. രണ്ട് ദിവസമായി ശ്വാസകോശ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Bichu Thirumala condolence : മുന്നൂറോളം ചലച്ചിത്രങ്ങളിലായി അഞ്ഞൂറില്‍ പരം ഗാനങ്ങള്‍ നിര്‍വഹിച്ച അദ്ദേഹത്തിന്‍റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്‌ടമാണ്.
പ്രശസ്‌ത ഗായിക സുശീലാ ദേവി, സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന്‍, ബാലഗോപാലന്‍ എന്നിവര്‍ സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍ ബിച്ചു സംഗീത സംവിധായകനാണ്.
More Read:- ഏഴു സ്വരങ്ങളും തഴുകി വരുന്ന ഗാനങ്ങൾ; ഓർമ്മകൾ പങ്കുവെച്ച് ബിച്ചു തിരുമല