ETV Bharat / sitara

അഭിനയത്തില്‍ എന്നെ സ്വാധീനിച്ചിട്ടുള്ളത് അമ്മയും ശോഭനയും; കല്യാണി പ്രിയദർശൻ - shobhana actress

തെലുങ്കില്‍ ഹലോ, ചിത്രലഹരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രണരംഗം എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് കല്യാണിയിപ്പോൾ. ഷർവാനന്ദ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു ഗ്യാങ്ങ്‌സ്റ്റർ സംഘത്തിന്റെ കഥയാണ് പറയുന്നത്.

കല്യാണി പ്രിയദർശൻ
author img

By

Published : Aug 15, 2019, 6:17 PM IST

അഭിനയത്തിൽ തന്നെ ഏറ്റവും സ്വാധീനിച്ചത് അമ്മ ലിസിയും ശോഭനയുമാണെന്ന് പ്രിയദർശൻ- ലിസി ദമ്പതികളുടെ മകളും നടിയുമായ കല്യാണി പ്രിയദർശൻ. 80കളിലും 90 കളിലും അമ്മയും ശോഭനയും ചെയ്ത കഥാപാത്രങ്ങളും ചിത്രങ്ങളുമാണ് തന്‍റെ പ്രചോദനമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കല്യാണി പറഞ്ഞു.

തെലുങ്കില്‍ ഹലോ, ചിത്രലഹരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 'രണരംഗം' എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് കല്യാണിയിപ്പോൾ. ഷർവാനന്ദ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു ഗ്യാങ്ങ്‌സ്റ്റർ സംഘത്തിന്‍റെ കഥയാണ് പറയുന്നത്. “ചിത്രത്തില്‍ ഷർവാനന്ദിന്‍റെ കാമുകി ഗീതയുടെ വേഷമാണ് എനിക്ക്. തൊണ്ണൂറുകളിലെ കഥാപാത്രമാണ് ഗീത. ഗീതയാകാന്‍ തനിക്ക് പ്രചോദനമായത് അമ്മയും ശോഭന മാഡവുമാണ്. ആ കാലഘട്ടത്തിലെ സിനിമകൾ ടിവിയിൽ കണ്ടാണ് ഞാൻ വളർന്നത്. രസകരമായിരുന്നു ആ ചിത്രങ്ങൾ, അവ കാണുമ്പോഴൊക്കെ അക്കാലത്ത് ജനിച്ചാൽ മതിയായിരുന്നുവെന്ന് ഞാനാഗ്രഹിച്ചിരുന്നു. ഇപ്പോൾ ‘രണരംഗം’ വഴി ആ കാലത്തിലേക്ക് തിരിച്ചപോവാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്.” കല്യാണി പറയുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരക്കാര്‍ : അറബിക്കടലിന്‍റെ സിംഹം' സെറ്റിലെ വിശേഷങ്ങളും കല്യാണി പങ്കുവെച്ചു. 'അച്ഛന്‍റെ കൂടെ ഇനി സിനിമ ചെയ്യണമെന്നൊന്നും ആഗ്രഹമില്ല. ആ സെറ്റിലുള്ളവർക്കെല്ലാം എന്‍റെ ഹൃദയമിടിപ്പിന്‍റെ വേഗതയറിയാമായിരുന്നു. അത്ര പേടിയായിരുന്നു. മരയ്ക്കാറില്‍ ഒരു റോള്‍ വേണമെന്ന് അച്ഛനോട് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. സിനിമയില്‍ ഞാന്‍ അതിഥി വേഷത്തിലാണെത്തുന്നത്.' കല്യാണി പറഞ്ഞു. തമിഴിലും തെലുങ്കിലും കല്യാണിക്ക് കൈനിറയെ ചിത്രങ്ങളാണ്. ശിവകാർത്തികേയന്‍റെ ‘ഹീറോ’,ദുല്‍ഖര്‍ സല്‍മാന്‍റെ ‘വാന്‍’, ചിമ്പുവിന്‍റെ ‘മാനാട്’ തുടങ്ങിയവയാണ് കല്യാണിയെ നായികയാക്കി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രങ്ങൾ.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.