മുംബൈ: ആമസോൺ കാടുകളിലെ തീപിടിത്തത്തിന് പിന്നിലുള്ള സംഘടനകൾക്ക് ലിയോനാർഡോ ഡികാപ്രിയോ ധനസഹായം നൽകിയെന്ന ബ്രസീലിയൻ പ്രസിഡന്‍റിന്‍റെ ആരോപണം താരം നിഷേധിച്ചു. ഭാവിയിലെ ബ്രസീലിന് വേണ്ടി ആമസോണിനെ സംരക്ഷിക്കാൻ അശ്രാന്തമായി പ്രവർത്തിക്കുന്ന സാധാരണക്കാരനും പ്രാദേശിക സർക്കാരുകൾക്കും ശാസ്ത്രജ്ഞർക്കുമൊപ്പമാണ് താനെന്ന് ഡികാപ്രിയോ തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="
">
ആമസോണിൽ തീപിടിക്കാൻ കാരണമായ ചില നോൺ പ്രൊഫിറ്റ് സംഘടനകൾക്ക് (എൻജിഒ) ഹോളിവുഡ് നടൻ ഡികാപ്രിയോ സംഭാവനകൾ നൽകിയെന്ന് ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ പറഞ്ഞിരുന്നു. എന്നാൽ, വസ്‌തുനിഷ്‌ഠമായല്ല അദ്ദേഹം താരത്തിനെതിരെ ഇത്തരമൊരു ആരോപണമുയർത്തിയത്. ബ്രസീലിയയിലെ പ്രസിഡൻഷ്യൽ പാലസിന് പുറത്ത് വച്ചാണ് ബ്രസീലിയൻ പ്രസിഡന്‍റ് പാരിസ്ഥിക പ്രവർത്തകനും ഹോളിവുഡിലെ പ്രശസ്‌ത നടനുമായ ലിയോനാർഡോ ഡികാപ്രിയോ ആമസോൺ കത്തിക്കാനായി പണം നൽകിയെന്ന് പറഞ്ഞത്. ആമസോൺ കാടുകളുടെ സംരക്ഷണത്തിനായി യാതൊരു നടപടികളും പ്രതിവിധികളും ബ്രസീലിയൻ പ്രസിഡന്‍റിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിൽ അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടാതെ, ഈ വർഷം ആദ്യം ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിയിൽ വാഗ്‌ദാനം ചെയ്‌ത 20 മില്യൺ ഡോളർ സഹായവും ബോൾസോനാരോ നിരസിച്ചു.